• HOME
  • »
  • NEWS
  • »
  • india
  • »
  • Criminal Procedure Identification Bill ലോക്‌സഭയില്‍ പാസായി; നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ

Criminal Procedure Identification Bill ലോക്‌സഭയില്‍ പാസായി; നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ

ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  • Share this:
    ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 (criminal procedure identification bill) ലോകസഭയില്‍ പാസായി. കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Amith Shah) പറഞ്ഞു. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന അമിത് ഷാ വ്യക്തമാക്കി.

    അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ല് ജനവിരുദ്ധമാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തി. ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.


    ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

    Congress | രാജ്യസഭയിലും ദുര്‍ബലരായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളിലെ‍ പ്രതിനിധികളില്ല

    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ദേശീല തലത്തിലെ സ്ഥിതി പരുങ്ങലിലായ നിലയിലാണ് കോണ്‍ഗ്രസ് (Indian National Congress). പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്ന പ്രതിരോധവും നേതൃത്വത്തിന് തലവേദനയാകുന്നതിന് പിന്നാലെ രാജ്യസഭയിലും (Rajya Sabha ) കോണ്‍ഗ്രസ് അപ്രസക്തരാവുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികളില്ലാത്ത സ്ഥിതിയാണ് ഉള്ളത്.

    അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട് തീര്‍ത്തും ദുര്‍ബലരാകുന്ന സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.

    Also Read-Kakkoos App | പൊതു ടോയ്‌ലറ്റുകൾ കണ്ടെത്താൻ പ്രത്യേക ആപ്പ് പുറത്തിറക്കി ചെന്നൈ കോർപ്പറേഷൻ

    നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങുന്ന നിലയുണ്ടാവും.

    ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും മോശം അവസ്ഥ നേരിടുന്നത്. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

    Also Read-Fire Accident | പാര്‍ക്ക് ചെയ്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വീഡിയോ

    വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് പ്രതിനിധികളില്ലാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു എന്നിടത്ത് നിന്നാണ് ഈ തിരിച്ചടി.
    Published by:Jayesh Krishnan
    First published: