ന്യൂഡൽഹി: കശ്മീർ പുനഃസംഘടനാ ബിൽ ലോക്സഭ പാസാക്കി. 370 പേഡ ബില്ലിനെ പിന്തുണച്ചപ്പോൾ 70 പേർ ബില്ലിനെ എതിർത്തു. ബില്ലിൽ രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാകും.
കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളയുന്ന ബില്ലും ലോക് സഭ പാസാക്കി. 351 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 72 പേർ പ്രമേയത്തെ എതിർത്തു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് എതിരെ പ്രമേയം പാസാക്കി KPCC
ഇതിനിടെ, കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. ഭരണഘടനാപരമായ നടപടികൾ പാലിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റിൽ വ്യക്തമാക്കി. കോൺഗ്രസിന്‍റെ നയത്തിന് വിരുദ്ധമാണ് ജ്യോതിരാദിത്യ സിന്ധ്യ സ്വീകരിച്ച നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, Jammu And Kashmir Lok Sabha Elections 2019, Special status for Jammu and Kashmir