• HOME
  • »
  • NEWS
  • »
  • india
  • »
  • LOKSABHA ELECTION 2019 BJD AND YSRCP GAIN COMFORTABLE

ബിജെപിക്കും കോൺഗ്രസിനുമൊപ്പം ചേർന്നില്ല; പക്ഷേ അവർ നേടിയത് തിളക്കമാർന്ന ജയം

Loksabha Election 2019: മഹാസഖ്യമോ യുപിഎയോ ഇവരെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തരാകുമായിരുന്നു

Modi-&-Rahul-outside-Parliament

Modi-&-Rahul-outside-Parliament

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്രധാനമായും രണ്ടു സഖ്യങ്ങളായായിരുന്നു പൊതുതെരഞ്ഞെടുപ്പിലെ മത്സരം. ബിജെപി നേതൃത്വം നൽകിയ എൻഡിഎയും കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎയും. കൂടാതെ ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി മഹാസഖ്യവും മാറ്റുരച്ചു. എന്നാൽ സഖ്യത്തിന്റെ ഭാഗമാകാതിരുന്നിട്ടും നേട്ടമുണ്ടാക്കിയ പ്രാദേശിക പാര്‍ട്ടികളാണ് ഒഡീഷയിലെ ബിജു ജനതാദളും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും. മഹാസഖ്യമോ യുപിഎയോ ഇവരെ ഒപ്പം കൂട്ടിയിരുന്നെങ്കില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തരാകുമായിരുന്നു.

    നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഒഡീഷയില്‍ ഭരണത്തിലേറുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളൊന്നും വിജയത്തിന് വിഘാതമായില്ല. നവീന്റെ വലം കൈയായിരുന്ന് പിന്നീട് പാര്‍ട്ടി വിട്ട ബൈജയന്ത് പാണ്ഡ, ബിജെപി ടിക്കറ്റില്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. പക്ഷെ ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി എന്നത് ശ്രദ്ധേയമാണ്. ഒരിക്കല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന ബിജെഡിയെ ഒപ്പം കൂട്ടാന്‍ മഹാസഖ്യത്തിനോ യുപിഎയ്‌ക്കോ ആയില്ല. മൂന്നാം മുന്നണിക്ക് ശ്രമിച്ച ചന്ദ്രബാബു നായിഡുവിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ നവീന്‍ പട്‌നായികിന്റെ വിശ്വാസം നേടാനായില്ല.

    ബിജെപി ഒന്നാമതെത്തിയത് ഒരു നിയമസഭാ മണ്ഡലത്തിൽ; ഏഴിടത്ത് രണ്ടാമത്

    ആന്ധ്രാ പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാന ഭരണം കിട്ടിയതോടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനമായിരുന്നു പാര്‍ട്ടിയുടേത്. ബിജെപി വിരുദ്ധ മുന്നണിയുടെ ചുക്കാന്‍ പിടിച്ച ചന്ദ്രബാബു നായിഡു സ്വാഭാവികമായും എതിരാളിയുടെ സഹായം തേടിയില്ല. കോണ്‍ഗ്രസും ജഗന്‍മോഹന്‍ റെഡ്ഡിയെ അവഗണിച്ചു. 25ല്‍ 24 സീറ്റ് നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും 21ല്‍ 13 സീറ്റുള്ള ബിജെഡിയെയും ഒപ്പം നിര്‍ത്താനാകാത്തത് പ്രതിപക്ഷത്തിന്റെ പരാജയമാണ്. ഇവരുടെ ശക്തി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാക്കുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
    First published:
    )}