LokSabha Election 2019: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസിന്‍റെ ഹർജി സുപ്രീംകോടതി തള്ളി

മോദിക്കും അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയതിന് എതിരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയി സമീപിച്ചത്.

news18
Updated: May 8, 2019, 12:05 PM IST
LokSabha Election 2019: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
മോദിക്കും അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയതിന് എതിരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയി സമീപിച്ചത്.
  • News18
  • Last Updated: May 8, 2019, 12:05 PM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നീക്കത്തിൽ കോൺഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസിന്‍റെ ഹ‌ർജി സുപ്രീംകോടതി തള്ളി. മോദിക്കും അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയതിന് എതിരെയായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയി സമീപിച്ചത്.

പെരുമാറ്റചട്ടം ലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോൺഗ്രസ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ കോൺഗ്രസിന്‍റെ പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തിരിച്ചെത്തും

മോദിക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഒമ്പത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. എന്നാൽ, ഈ പരാതികളിലെല്ലാം മോദിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. ഇതിനെതിരെ ആയിരുന്നു കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

Published by: Joys Joy
First published: May 8, 2019, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading