HOME » NEWS » India » LOKSABHA ELECTION 2019 SURESH GOPI CONTEST FROM THRISSURE AS NDA

BREAKING- സുരേഷ് ഗോപി തൃശൂരിൽ എന്‍ഡിഎ സ്ഥാനാര്‍ഥി

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർഥിയായതോടെയാണ് തൃശൂർ സീറ്റിൽ ഒഴിവ് വന്നത്.

news18
Updated: April 2, 2019, 9:30 PM IST
BREAKING- സുരേഷ് ഗോപി തൃശൂരിൽ എന്‍ഡിഎ സ്ഥാനാര്‍ഥി
സുരേഷ് ഗോപി
  • News18
  • Last Updated: April 2, 2019, 9:30 PM IST
  • Share this:
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാര്‍ഥി. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

ബിഡിജെഎസിനു വിട്ടുകൊടത്ത വയാനാട് സീറ്റില്‍ പൈലി വാത്യാട്ടായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്കു മാറി. ഇതോടെ ഒഴിവു വന്ന തൃശൂര്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത്.

2016 ഏപ്രിലിലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റു ചെയ്തത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റാണ് തൃശൂര്‍. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതും. ഒരുകാലത്ത് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുനു പിന്നാലെയാണ് ബി.ജെ.പിയിലെത്തിയത്.

1957-ജൂണ്‍ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി കൊല്ലത്തായിരുന്നു സുരേഷ് ഗോപിയുടെ ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലെത്തിയത്. എട്ടാമത്തെ വയസിലായിരുന്നു ഇത്. 1986-ല്‍ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയില്‍ വില്ലനായിരംഗപ്രവേശം ചെയ്തു. മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍ എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.

Also Read 'ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു പോയി'; കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യയ്ക്ക് അധിക്ഷപം

1994-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ എന്ന സിനിമയാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ലേലം എന്ന സിനിമയിലെ ചാക്കോച്ചി എന്ന കഥാപത്രവും അഭിനയജീവിതത്തിലെ നാഴികക്കല്ലായി. 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം 2005-ല്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന പേരില്‍ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി സുരേഷ് ഗോപി വെള്ളിത്തിരയില്‍ വീണ്ടും സജീവമായി. രാധികയാണ് ഭാര്യ. നാല് മക്കള്‍ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ്.

First published: April 2, 2019, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories