നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BIG BREAKING: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

  BIG BREAKING: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്

  ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്.

  news18

  news18

  • Share this:
   ന്യൂഡൽഹി : ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന്. വിഗ്യാൻ ഭവനിൽ വൈകിട്ട് നടത്തുന്ന പത്ര സമ്മേളനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തീയതികൾ പ്രഖ്യാപിക്കുക.

   തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ അടക്കം വിമർശനം ഉയർത്തിയിരുന്നു. 'ഔദ്യോഗിക' യാത്രകൾ മുഴുവൻ തീർത്ത് പ്രധാനമന്ത്രി തിരികെ വരുന്നതും കാത്താണോ ഇലക്ഷൻ കമ്മീഷൻ ഇരിക്കുന്നതെന്ന വിമർശനവും മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഉന്നയിച്ചിരുന്നു.തീയതി പ്രഖ്യാപനം വരുന്നതിന് മുൻപായി വിവിധ സംസ്ഥാനങ്ങളിൽ മിന്നൽ സന്ദർശനം നടത്തുകയാണ് മോദി. തെരഞ്ഞെടുപ്പ് റാലികളും സർക്കാർ പരിപാടികളുമായി പ്രചരണങ്ങളും സജീവം.

   Also Read-പ്രചരണത്തിന് സൈനികരുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്: നിർദേശങ്ങളുമായി ഇലക്ഷൻ കമ്മീഷന്‍

   ഈ ഒരാഴ്ചയ്ക്കിടെ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 59.000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ബിജെപിയുടെ മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകളുടെ തിരക്കുകളിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നടപ്പിൽ വരുന്നതിന് മുന്‍പായി എല്ലാം തിടുക്കത്തിൽ തീർത്തു വയ്ക്കാനുള്ള ശ്രമത്തിലാണ് പാർട്ടി.

   തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്ഥാനാർഥികൾ ഇന്ത്യക്ക് പുറമെ വിദേശത്തും തങ്ങൾക്കുള്ള സ്വത്തുക്കളുടെ വിവരം വ്യക്തമാക്കണമായിരുന്നു.വിവരങ്ങൾ ആദായ നികുതി വകുപ്പ് സൂക്ഷ്മമായി പരിശോധിക്കും. എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ കണ്ടാൽ ആ വിവരം ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നും അറിയിച്ചിരുന്നു.

   First published:
   )}