• HOME
  • »
  • NEWS
  • »
  • india
  • »
  • അമേത്തിയിൽ സ്മൃതി ഇറാനിയുടെ തേരോട്ടം; നെഹ്റു കുടുംബാംഗത്തിന്‍റെ ആദ്യ തോൽവി

അമേത്തിയിൽ സ്മൃതി ഇറാനിയുടെ തേരോട്ടം; നെഹ്റു കുടുംബാംഗത്തിന്‍റെ ആദ്യ തോൽവി

Loksabha Election Result 2019: 2014ൽ രാഹുൽ ഗാന്ധിയോട് ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് തോറ്റ സ്മൃതി ഇറാനിയാണ് ഇത്തവണ കോൺഗ്രസ് അധ്യക്ഷനെ മലർത്തിയടിച്ചിരിക്കുന്നത്. നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് അമേത്തിയിൽ സ്മൃതി ഇറാനിയുടെ വിജയം

Rahul-News 18 Illustration1

Rahul-News 18 Illustration1

  • Last Updated :
  • Share this:
    അമേത്തി: രാജ്യത്ത് കോൺഗ്രസിന് തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ഇരട്ടിവേദന സമ്മാനിച്ച് അമേത്തിയിലെ തോൽവി. മണ്ഡലത്തിൽ ഇതാദ്യമായി ഒരു നെഹ്റു കുടുംബാംഗത്തെ വീഴ്ത്തി സ്മൃതി ഇറാനി താരമായി മാറിയിരിക്കുന്നു. 2014ൽ രാഹുൽ ഗാന്ധിയോട് ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് തോറ്റ സ്മൃതി ഇറാനിയാണ് ഇത്തവണ കോൺഗ്രസ് അധ്യക്ഷനെ മലർത്തിയടിച്ചിരിക്കുന്നത്. നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് അമേത്തിയിൽ സ്മൃതി ഇറാനിയുടെ വിജയം.

    തോറ്റിട്ടും പിൻമാറാതെ സ്മൃതി

    2014ൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കഠിനാധ്വാനത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. തോറ്റെങ്കിലും അമേത്തിയെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. കേന്ദ്രമന്ത്രിയെന്ന നിലയിൽ അവർ ഇടക്കിടെ അമേത്തി സന്ദർശിച്ചു. അവിടുത്തെ വികസനപ്രവർത്തനങ്ങളിൽ ഇടപെടുകയും അമേത്തിയിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു. അമേത്തിയിൽ എത്തുമ്പോഴൊക്കെ രാഹുൽ ഗാന്ധിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും മണ്ഡലത്തിലെ വികസനമില്ലായ്മ ചർച്ചയാക്കാനും അവർ ശ്രദ്ധിച്ചിരുന്നു. ഏറ്റവുമൊടുവിൽ വയനാട്ടിൽ മത്സരിക്കാനുള്ള രാഹുലിന്‍റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചുമാണ് സ്മൃതി രംഗത്തെത്തിയത്. രാഹുൽ ഒളിച്ചോടുകയാണെന്നായിരുന്നു അവരുടെ പരിഹാസം.

    തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷ നേതാവില്ലാതെ പാര്‍ലമെന്റ്; ഇത്തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല

    2004 മുതൽ അമേത്തിയിൽനിന്ന് തുടർച്ചയായി ജയിച്ചുപോന്ന രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇത്തവണത്തെ പരാജയം. തോൽവിയുടെ നിരാശയിലും സ്മൃതി ഇറാനിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അവരെ അഭിനന്ദിക്കുന്നതായും, അമേത്തിയുടെ പ്രതീക്ഷയ്ക്കൊത്ത് സ്മൃതി ഇറാനിയ്ക്ക് ഉയരാനാകാട്ടെയെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

    മാറിയത് അമേത്തിയുടെ ചരിത്രം

    മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉൾപ്പടെ നെഹ്റു കുടുംബാംഗങ്ങൾക്കൊപ്പം നിന്ന ചരിത്രമായിരുന്നു അമേത്തിക്ക് ഉണ്ടായിരുന്നത്. 1980ൽ സഞ്ജയ് ഗാന്ധിയും പിന്നീട് തുടർച്ചയായി നാലു തവണ രാജീവ് ഗാന്ധിയുമാണ് അമേത്തിയിൽനിന്ന് പാർലമെന്‍റിൽ എത്തിയത്. 1981-1991 കാലയളവിലായിരുന്നു രാജീവ് ഗാന്ധിയുടെ വിജയങ്ങൾ. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം സതീഷ് ശർമ്മ രണ്ടുതവണ ഇവിടെനിന്ന് വിജയിച്ചു. 1998ൽ ബിജെപി പ്രതിനിധി സഞ്ജയ് സിൻഹ് ജയിച്ചത് ഒഴിച്ചാൽ പിന്നീടും നെഹ്റു കുടുംബത്തിനൊപ്പമായിരുന്നു അമേത്തി. 1999ൽ സോണിയ ഗാന്ധിയെയും 2004 മുതൽ തുടർച്ചയായി മൂന്നു തവണ രാഹുൽ ഗാന്ധിയെയും അമേത്തിക്കാർ ചേർത്തുനിർത്തി. എന്നാൽ കഠിനാധ്വാനിയായ സ്മൃതി ഇറാനിക്ക് ഒപ്പംനിന്നുകൊണ്ട് രാഹുൽ ഗാന്ധിയെ അമേത്തി തള്ളിയപ്പോൾ, ഒരു നെഹ്റു കുടുംബാംഗത്തിന്‍റെ ആദ്യ തോൽവിയായി അത് മാറി.
    First published: