• HOME
  • »
  • NEWS
  • »
  • india
  • »
  • പോക്സോ ഭേദഗതി ബിൽ പാസാക്കി ലോക്സഭ; ശിക്ഷ ഇരുപത് വർഷമായി ഉയർത്തും

പോക്സോ ഭേദഗതി ബിൽ പാസാക്കി ലോക്സഭ; ശിക്ഷ ഇരുപത് വർഷമായി ഉയർത്തും

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തില്‍ നിന്ന് ഇരുപത് വർഷമായി ഉയർത്തും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ലൈംഗിക പീഡനത്തിലൂടെ കുട്ടികള്‍ കൊല്ലപ്പെടുന്ന കേസില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്സോ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന പ്രതികളുടെ കുറഞ്ഞ ശിക്ഷ പത്ത് വർഷത്തില്‍ നിന്ന് ഇരുപത് വർഷമായി ഉയർത്തും.

    പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ട കുട്ടികളെ പീഡിപ്പിക്കല്‍, നേരത്തെ ലൈംഗികശേഷി നേടാന്‍ കുട്ടികളില്‍ രാസവസ്തുക്കള്‍ കുത്തിവെക്കല്‍, കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയുടെ ചിത്രീകരണം, പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

    വിവാദങ്ങൾക്കിടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയും പാസാക്കി

    കുട്ടികളുടെ എതിരെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യസഭ നേരത്തെ പസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമമാകും.

    First published: