• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എസ്.സി-എസ്.ടി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി


Updated: August 6, 2018, 9:55 PM IST
എസ്.സി-എസ്.ടി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

Updated: August 6, 2018, 9:55 PM IST
പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമം ദുർബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കാനുള്ള ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. എന്നാൽ ബിൽ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. അതേസമയം പിന്നോക്ക വിഭാഗ ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്കുന്ന 123-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭാ ഐക്യകണ്ഠേന പാസാക്കി.

രാജ്യവ്യാപകമായി ദളിത് പ്രക്ഷോഭങ്ങൾക്ക് കാരണമായ സുപ്രീം കോടതി വിധി മറികടക്കാനുള്ള ബില്ലാണ് ലോക്‌സഭ ഐകകണ്ഠേന പാസാക്കിയത്. പട്ടിക വിഭാഗക്കാർക്കെതിരായ പീഡനത്തെക്കുറിച്ചുള്ള പരാതിയിൽ കേസെടുക്കാൻ പ്രാഥമികാന്വേഷണം ആവശ്യമില്ല. പ്രതികളെ അറസ്റ്റു ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആരുടെയും അനുമതി വേണ്ട തുടങ്ങിയ വ്യവസ്ഥകളാണ് ലോക്‌സഭ പാസാക്കിയ ഭേദഗതിയിലുള്ളത്. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ഉൾപ്പെടുന്ന ഒമ്പതാം പട്ടികയിൽ ഉൾപെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. കേന്ദ്രസർക്കാരിന് ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആത്മാർഥതയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

നിയമം ദുർബലമാക്കിയതിന് എതിരെ ദളിത് സംഘടനകൾ ഒൻപതാം തീയതി ദേശീയ പ്രക്ഷോഭം ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് നിയമ ഭേദഗതി വേഗത്തിൽ പ്രാബല്യത്തിൽ വരുത്താനുളള സർക്കാർ നീക്കം. അതേസമയം ലോക്സഭ പാസാക്കിയ പിന്നോക്ക വിഭാഗ ദേശീയ കമ്മീഷൻ ഭരണഘടനാ പദവി നല്കുന്ന 123-ാം ഭേദഗതി ബിൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന ബിൽ എന്നിവ രാജ്യസഭ പാസാക്കി.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍