Pakistan | പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം; പഞ്ചാബ് സ്വദേശി സിക്ക ഖാന് സഹോദരനോടൊപ്പം കഴിയാൻ പാകിസ്ഥാനിലെത്തി
Pakistan | പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം; പഞ്ചാബ് സ്വദേശി സിക്ക ഖാന് സഹോദരനോടൊപ്പം കഴിയാൻ പാകിസ്ഥാനിലെത്തി
1947ല്‍ പഞ്ചാബ് വിഭജിക്കപ്പെട്ട് ഇരുരാജ്യങ്ങളുടെയും ഭാഗമായതിന് ശേഷം സിക്കയും അദ്ദേഹത്തിന്റെ അമ്മയും ഇന്ത്യയിലും ജ്യേഷ്ഠന് സാദിഖ് ഖാനും പിതാവും പാകിസ്ഥാനിലും തുടരുകയായിരുന്നു.
1947ലെ ഇന്ത്യാ വിഭജനത്തെ (Partition) തുടർന്ന് വേർപിരിഞ്ഞ സഹോദരങ്ങൾ (Brothers) എഴുപത്തിനാല് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. തന്റെ സഹോദരനുമായി ഒന്നിക്കാനുള്ള, പഞ്ചാബ് സ്വദേശിയായ സിക്ക ഖാന്റെ (Sikka Khan) പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. 1947ല്‍ പഞ്ചാബ് (Punjab) വിഭജിക്കപ്പെട്ട് ഇരുരാജ്യങ്ങളുടെയും ഭാഗമായതിന് ശേഷം സിക്കയും അദ്ദേഹത്തിന്റെ അമ്മയും ഇന്ത്യയിലും ജ്യേഷ്ഠന് സാദിഖ് ഖാനും പിതാവും പാകിസ്ഥാനിലും തുടരുകയായിരുന്നു.
2019ല്‍ പാക്കിസ്ഥാനിലെ ഒരു യൂട്യൂബറായ നാസിര്‍ ധില്ലന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയായാണ് ഇപ്പോള്‍ ഈ സഹോദരങ്ങള്‍ ഒന്നിക്കാന്‍ ഇടയാക്കിയത്. സാദിഖ് തന്റെ സഹോദരനെ തിരയുകയാണെന്ന കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തി. വീഡിയോ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം സിക്കയുടെ ഗ്രാമത്തിലെ ഒരു ഗ്രാമീണ മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്ന് സാദിഖിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. എങ്കിലും ഔപചാരിക നടപടിക്രങ്ങൾ ഒക്കെ പൂർത്തിയാക്കി, ഈ സഹോദരങ്ങൾക്ക് കണ്ടുമുട്ടാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നു.
2022 ജനുവരിയില്‍ കര്‍താര്‍പൂര്‍ സാഹിബിലെ ഗുരുദ്വാരയില്‍ വച്ച് ഈ സഹോദരങ്ങൾ കണ്ടുമുട്ടുകയും ഏതാനും മണിക്കൂറുകള്‍ ഒന്നിച്ച് ചെലവഴിക്കുകയും ചെയ്തു. സഹോദരനെ സന്ദര്‍ശിക്കാനും അവിടെ കഴിയാനും മൂന്ന് മാസത്തെ വിസ പാകിസ്ഥാൻ എംബസി സിക്ക ഖാന് അനുവദിച്ചിരുന്നു. പക്ഷെ വീണ്ടും കോവിഡ് കേസുകൾ ഉയരുകയും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ അക്കാര്യം അനിശ്ചിതത്വത്തിലായി. ഇപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങി, അവര്‍ക്ക് കുറച്ച് നാള് ഒരുമിച്ചു കഴിയാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ശനിയാഴ്ച സഹോദരനെ സ്വീകരിക്കാന്‍ അട്ടാരി-വാഗ അതിര്‍ത്തി യിലെ പാക് കവാടത്തില്‍ സാദിഖ് ഖാന് കാത്തുനിന്നിരുന്നു.
''ഞങ്ങള്‍ വലിയ സന്തോഷത്തിലാണ്. ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ഞങ്ങൾക്ക് അവശേഷിക്കുന്നുള്ളൂ. ശേഷിക്കുന്ന കാലം സിക്കയെ ഞങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ പാകിസ്ഥാന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. അദ്ദേഹത്തെ പരിചരിക്കാൻ ഇന്ത്യയില്‍ ആരുമില്ല", സാദിഖ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലെ ഭട്ടിന്‍ഡയിലെ ഫുലേവാള് ഗ്രാമത്തിലാണ് സിക്ക ഖാന് നിലവിൽ കഴിയുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ബോഗ്രാന് ഗ്രാമത്തിലാണ് സാദിഖ് ഖാന് താമസിക്കുന്നത്. സിക്ക ഖാന്റെ പാക് സന്ദര്‍ശനത്തിനായി അവിടത്തെ ഗ്രാമവാസികള്‍ ഏകദേശം 25000 രൂപ സമ്മാനിച്ചു. ആ പണത്തിന് അദ്ദേഹം തന്റെ സഹോദരനും മക്കള്‍ക്കും വേണ്ടി വസ്ത്രങ്ങളും ഉപഹാരങ്ങളും ഒക്കെ വാങ്ങിയിരുന്നു. ഇന്ത്യയിലേക്ക് സാദിഖിനെ ക്ഷണിക്കണമെന്ന് തന്റെ ഗ്രാമത്തിലെ ജനങ്ങൾ ആവശ്യപ്പെട്ടതായി സിക്ക ഖാന് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.