'രഥയാത്രയ്ക്ക് അനുമതി നൽകിയാൽ ഭഗവാൻ ജഗന്നാഥൻ മാപ്പുതരില്ല '; പുരിയിലെ രഥയാത്ര തടഞ്ഞ് സുപ്രീം കോടതി

മാനദണ്ഡങ്ങൾ പാലിച്ച് ചില ആചാരങ്ങൾ നടത്താൻ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി നിരസിച്ചു.

News18 Malayalam | news18-malayalam
Updated: June 18, 2020, 2:56 PM IST
'രഥയാത്രയ്ക്ക് അനുമതി നൽകിയാൽ ഭഗവാൻ ജഗന്നാഥൻ മാപ്പുതരില്ല '; പുരിയിലെ രഥയാത്ര തടഞ്ഞ് സുപ്രീം കോടതി
സുപ്രീംകോടതി
  • Share this:
ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലെ പുരിയില്‍ നടക്കാനിരുന്ന വാര്‍ഷിക രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തു. "ഒരു പകര്‍ച്ചവ്യാധി സമയത്ത് ഈ അളവിലുള്ള ഘോഷയാത്ര അനുവദനീയമല്ല," ഈ വര്‍ഷത്തെ രഥയാത്ര സ്റ്റേ ചെയ്തുകൊണ്ട്, ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, ദിനേശ് മഹേശ്വരി എന്നിവരുടെ മൂന്ന് ജഡ്ജി ബെഞ്ച് അഭിപ്രായപ്പെട്ടു. "ഈ വർഷം ഇത് സംഭവിക്കാൻ ഞങ്ങൾ അനുവദിച്ചാൽ ഭഗവാൻ ജഗന്നാഥൻ ക്ഷമിക്കില്ല." ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ നിർദേശം നൽകി.

“പൊതുജനാരോഗ്യത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടി ഈ വർഷം രഥയാത്ര അനുവദിക്കാനാവില്ല,” കോടതി ഉത്തരവിൽ പറയുന്നു. മാനദണ്ഡങ്ങൾ പാലിച്ച് ചില ആചാരങ്ങൾ നടത്താൻ ക്ഷേത്ര മാനേജ്‌മെന്റിന് കുറച്ച് ഇളവ് അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷയും ബെഞ്ച് നിരസിച്ചു.

“അത്തരം കേസുകളെക്കുറിച്ച് ഞങ്ങൾക്ക് മതിയായ അനുഭവമുണ്ട്. ഞങ്ങൾ എന്തെങ്കിലും അനുവദിച്ചുകഴിഞ്ഞാൽ, വിശ്വാസികളായ ആളുകൾ വലിയ തോതിൽ ഒത്തുകൂടും. അതിനാൽ ഞങ്ങൾ ഒന്നും അനുവദിക്കില്ല… ഈ വർഷത്തേക്ക് ഒന്നും ചെയ്യരുത്,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേയും മുകുൾ രോഹത്‌ഗിയും കോടതിയുടെ അഭിപ്രായങ്ങളെ അനുകൂലിച്ചു.

ഒഡീഷ വികാസ് പരിഷത്ത് എന്ന സംഘടനയാണ് ഈ വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. രഥയാത്രയിലേക്ക് നയിക്കുന്ന എല്ലാ ആചാരാനുഷ്ഠാനങ്ങളായ ‘അക്ഷയ് തൃദീയ’, ‘സ്നാന പൂർണിമ’ എന്നിവ ഒഡീഷ സർക്കാർ നടപ്പാക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. അതിനാൽ, ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന രഥയാത്രയും അനുവദിക്കാൻ സാധ്യതയുണ്ട്. രഥയാത്ര ഉത്സവത്തിൽ 2019 ൽ 10 ലക്ഷം പേർ പങ്കെടുത്തിരുന്നു. ഈ വർഷം ഇത്തരമൊരു ക്രമീകരണം ആവർത്തിച്ചാൽ ഫലം "ദുരന്തമായിരിക്കും" എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
First published: June 18, 2020, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading