• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു സര്‍ക്കാര്‍; ലോറി സമരം പിന്‍വലിച്ചു

News18 Malayalam
Updated: July 27, 2018, 10:30 PM IST
ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു സര്‍ക്കാര്‍; ലോറി സമരം പിന്‍വലിച്ചു
News18 Malayalam
Updated: July 27, 2018, 10:30 PM IST
ന്യൂഡല്‍ഹി: ഒരാഴ്ചയായി രാജ്യത്ത് തുടരുന്ന ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ലോറി ഉടമകള്‍ പറയുന്നു. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്.

ഡീസല്‍ വില കുറയ്ക്കുക, ടോള്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂലൈ 20 ന് ലോറി ഉടമകല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം സ്തംഭിക്കുകയും വിലക്കയറ്റത്തിനിടയാക്കുകയും ചെയ്തു.

സമരത്തിന് ആഹ്വാനം ചെയ്തി സംഘടനകളില്‍ 93 ലക്ഷത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. സമരം കേരളത്തിലേക്കുള്ള പക്കച്ചറി ഉള്‍പ്പെടെയുള്ളവയുടെ നീക്കത്തെയും പ്രതികൂലമായി ബാധിച്ചു.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...