ഭോപ്പാൽ: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടകക്കാനാകാതെ വ്യാപാരി ജീവനൊടുക്കി. ഖണ്ട്വ ഠൗണിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 31കാരനായ ആശിഷ് ദബാറിനെയാണ് സ്വന്തം ഗോഡൗണിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാപാരത്തിനായി നിരവധി ആളുകളിൽ നിന്ന് ആശിഷ് പണം വായ്പയ്ക്കെടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധിയെ തുടർന്ന് വായ്പ തുക സമയത്തിന് തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല വ്യാപാരത്തിലെ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലമുണ്ടായ മനോവിഷമമാണ് യുവാവിന്‍റെ മരണത്തിലേക്ക് നയിച്ചത്.
You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]ലോക്ക് ഡൗൺ: വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി [NEWS] Crisis in Emirates| കോവിഡ് പ്രതിസന്ധി: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ് [NEWS]
ആശിഷിന്‍റെ മൃതേദഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിൽ വ്യാപരത്തിനായി വായ്പയെടുത്ത പണം തിരികെ നൽകാൻ കഴിയാത്തത് മൂലമാണ് ജീവനൊടുക്കുന്നതെന്നായിരുന്നു എഴുതിയിരുന്നത് എന്നാണ് പൊലീസ് അറിയിച്ചത്. മാതാപിതാക്കളുടെ ഏകമകനായിരുന്നു ആശിഷ്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമെ ആയിരുന്നുള്ളു. മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതേ പ്രദേശത്ത് രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആത്മഹത്യയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം 47കാരനായ ഒരു വ്യാപാരിയും ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടെ ജീവനൊടുക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, India lockdown, Lockdown, Suicide