'പശുവിനോടുള്ള സ്നേഹം കടലാസിൽ മാത്രം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം

രാജ്യത്ത് രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: October 19, 2019, 6:56 PM IST
'പശുവിനോടുള്ള സ്നേഹം കടലാസിൽ മാത്രം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം
പി.ചിദംബരം
  • News18
  • Last Updated: October 19, 2019, 6:56 PM IST
  • Share this:
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് പശുവിനോടുള്ള സ്നേഹം കടലാസിൽ മാത്രമാണെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ട്വിറ്ററിലാണ് പി.ചിദംബരം കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത്.

തനിക്കു വേണ്ടി തന്‍റെ കുടുംബമാണ് ഈ ട്വീറ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്. പശുക്കളുടെ എണ്ണത്തിലുണ്ടായ വ്യാപകമായ കുറവിനെ ചൂണ്ടിക്കാട്ടിയാണ് ചിദംബരം സർക്കാരിനെതിരെ രംഗത്തെത്തിയത്.

'മുഖ്യമന്ത്രി പറഞ്ഞത് ബജറ്റിൽ ഉൾക്കൊള്ളിച്ച തുക; 3 വർഷം ശബരിമലയിൽ ചെലവഴിച്ച് 47.4 കോടി രൂപ മാത്രം': ഉമ്മൻ ചാണ്ടി

രാജ്യത്ത് രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണ് ചിദംബരം ഇപ്പോൾ. ആളുകൾക്ക് സ്വന്തം തീരുമാനങ്ങളിൽ എത്തിച്ചേരാനായി എല്ലാ ദിവസവും രണ്ട് സാമ്പത്തികമായ അറിയിപ്പുകൾ ട്വീറ്റ് ചെയ്യുമെന്ന് ചിദംബരം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

First published: October 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading