• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചന്ദ്രഗ്രഹണത്തിൽ 'മറഞ്ഞു' കർണാടക ഭരണവും


Updated: July 28, 2018, 7:36 AM IST
ചന്ദ്രഗ്രഹണത്തിൽ  'മറഞ്ഞു' കർണാടക ഭരണവും

Updated: July 28, 2018, 7:36 AM IST
ബെംഗളൂരു: ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് അനേകം അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവിടെ ചന്ദ്രഗ്രഹണം ഒരു സംസ്ഥാനത്തെ ഭരണം തന്നെ നിശ്ചലമാക്കിയിരിക്കുകയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച അവധിയെടുത്ത് പ്രാ‌ർത്ഥനയിൽ മുഴുകിയതോടെ കർണാടകത്തിലെ ഭരണമാണ് സ്തംഭിച്ചത്.

ലോകം മുഴിവൻ ആകാശവിസ്മയത്തിനായി കാത്തിരിക്കുമ്പോൾ കർണാടകത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ദോഷഫലങ്ങൾ ഒഴിവാക്കാനുള്ള പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഭരണസിരാ കേന്ദ്രമായ വിധാൻ സൗധയിൽ വെള്ളിയാഴ്ച അപ്രഖ്യാപിത അവധി ദിനമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം 80 ശതമാനം പേരും ഓഫീസിലെത്തിയില്ല..

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ ഗൗഡയും മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും തിരുപ്പതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി വീട്ടിലേക്ക് മടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണയും കുമാരസ്വാമിക്കൊപ്പമുണ്ടായിരുന്നു. വസതിയിലും ചന്ദ്രഭഗവാനെ പ്രീതിപ്പെടുത്താൻ പൂജകൾ ഒരുക്കിയിരുന്നു.

ചന്ദ്രഗ്രഹണത്തെ ഭയക്കുന്നവരിൽ രാഷ്ട്രീയ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നേതാവ് ബി.എസ് യെദൂരിയപ്പ വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയതായാണ് വിവരം.

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626