ട്രക്ക് ഡ്രൈവർമാരെ, നിങ്ങളുടെ പ്രിയപ്പെട്ട ലുങ്കിയും ബനിയനും ഉപേക്ഷിക്കൂ.. യുപിയിൽ 2000 രൂപ പിഴയടക്കേണ്ടിവരും

മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും പ്രത്യേക ഡ്രസ് കോഡ് നിഷ്കർഷിക്കുന്നു

news18
Updated: September 10, 2019, 8:52 PM IST
ട്രക്ക് ഡ്രൈവർമാരെ, നിങ്ങളുടെ പ്രിയപ്പെട്ട ലുങ്കിയും ബനിയനും ഉപേക്ഷിക്കൂ.. യുപിയിൽ 2000 രൂപ പിഴയടക്കേണ്ടിവരും
News 18
  • News18
  • Last Updated: September 10, 2019, 8:52 PM IST IST
  • Share this:
ലഖ്നൗ: കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ പുതിയ ഗതാഗത നിയമം രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയാണ്. കടുത്തപിഴ ശിക്ഷ ഓരോ നിയമലംഘനം നടത്തുമ്പോഴും ചുമത്തുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വരികയാണ്. ഇതിനിടെ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ചുമത്തിയ പിഴയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ട്രക്ക് ഡ്രൈവർമാരുടെ ഇഷ്ടവേഷമാണ് ലുങ്കിയും ബനിയനും. എന്നാൽ ഉത്തർപ്രദേശിൽ ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികളും ഇനി മുതൽ ലുങ്കിയും ബനിയനും ധരിച്ചാൽ 2000 രൂപ പിഴ നൽകേണ്ടി വരും. മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും പ്രത്യേക ഡ്രസ് കോഡ് നിഷ്കർഷിക്കുന്നുണ്ട്.

ഡ്രൈവർമാർക്ക് പാന്റ്സിനൊപ്പം ഷർട്ടോ അല്ലെങ്കിൽ ടീ ഷർട്ടോ ധരിക്കാം. വാഹനം ഓടിക്കുന്ന സമയത്ത് ഷൂസ് നിർബന്ധമാണ്. എല്ലാ സ്കൂൾ ബസിലെ ഡ്രൈവർമാർക്കും സർക്കാർ വാഹനങ്ങളിലെ ഡ്രൈവർമാർക്കും യൂണിഫോം വേണമെന്നും നിയമഭേദഗതിയിലുണ്ട്.

Also Read- ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിൽ ഇളവുമായി ഗുജറാത്ത്

1939 ലെ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഡ്രസ് കോഡ് നിലവിലുണ്ടെന്ന് എഎസ്‌പി (ട്രാഫിക്) ലക്‌നൗ പൂർണേന്ദു സിങ് മാധ്യമങ്ങളോട് പറഞ്ഞു. 1989 ൽ നിയമം ഭേദഗതി ചെയ്തപ്പോൾ ഡ്രസ് കോഡ് ലംഘനത്തിന് 500 രൂപ പിഴ നിശ്ചയിച്ചു. ഇപ്പോഴിത് 2000 രൂപയാക്കി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. എല്ലാ സ്കൂൾ ബസിലെ ഡ്രൈവർമാർക്കും ഈ നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോട്ടോര്‍ വാഹന ഭേദഗതി ബില്‍, 2019 ജൂലൈ 15നാണ് ലോക്‌സഭ പാസാക്കിയത്. സെപ്റ്റംബർ ഒന്നുമുതൽ ഇത് നടപ്പിലാക്കി. നിലവിലുള്ള 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് നിയമത്തില്‍ സര്‍ക്കാര്‍ നിർദേശിച്ച ഭേദഗതികള്‍ പ്രധാനമായും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍