എട്ട് ലക്ഷത്തിന് ആഡംബര മുറികൾ, 15,000 രൂപയ്ക്ക് സിഗരറ്റ്; ഇങ്ങനെയുമുണ്ട് ജയിൽ 'ശിക്ഷ'

Luxury facilities in Ajmer jail if paid hefty sums | വിജിലൻസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്

news18-malayalam
Updated: September 26, 2019, 7:36 AM IST
എട്ട് ലക്ഷത്തിന് ആഡംബര മുറികൾ, 15,000 രൂപയ്ക്ക് സിഗരറ്റ്; ഇങ്ങനെയുമുണ്ട് ജയിൽ 'ശിക്ഷ'
jail
  • Share this:
വി.ഐ.പി. മുറിക്ക് മാസം എട്ട് ലക്ഷം രൂപ വാടക. ഒരു പാക്കറ്റ് സിഗരറ്റ് കിട്ടാൻ നൽകേണ്ടത് 15,000 രൂപ. ഫൈവ് സ്റ്റാർ ഹോട്ടലിലെയോ റിസോർട്ടിലെയോ കഥയാണിതെന്ന് തോന്നിയോ? കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ പാർപ്പിക്കുന്ന ജയിലിലെ കഥയാണിത്. വിജിലൻസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

മികച്ച സാമ്പത്തിക സ്ഥിതിയുള്ള തടവ് പുള്ളികളാണ് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. രാജസ്ഥാനിലെ അജ്‌മീർ ജയിലിലാണ് സംഭവം. തടവ് ശിക്ഷയുടെ പുത്തൻ മാനങ്ങൾ തുറന്നു കാട്ടുകയാണ് പുറത്തു വരുന്ന ജയിൽ കഥകൾ.

പതിനഞ്ചു മുറികളിലാണ് ഇത്തരത്തിൽ വി.ഐ.പി. പരിഗണന കിട്ടി വരുന്നവർ എത്തുന്നത്. ഈ മുറികൾ ചോക്ക് കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വൃത്തിയുള്ള മുറി, സ്പെഷ്യൽ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവയാണ് ഇവർക്ക് ലഭ്യമാവുക.

ജയിൽ ജീവനക്കാർ നിയോഗിക്കുന്ന ഇടനിലക്കാർ ജയിലിന് പുറത്തു ഇവരുടെ കുടുംബാംഗങ്ങളുടെ കയ്യിൽ നിന്നും പണം കൈപ്പറ്റുകയാണ് പതിവ്. ചിലർ ഓൺലൈൻ ട്രാൻസ്ഫർ ആയും പണം എത്തിക്കാറുണ്ട്.

ശിക്ഷിക്കപ്പെട്ട് എത്തിയവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയായും 18 അക്കൗണ്ടുകൾ കണ്ടുകെട്ടി.

12,000 മുതൽ 15,000 വരെ രൂപയാണ് ഒരു പാക്കറ്റ് സിഗരറ്റിന്റെ വില. പുകയിലക്ക് 300 മുതൽ 500 വരെയും.

ഈ റാക്കറ്റുമായി ബന്ധപ്പെട്ട 12 പേരെ ഇതിനോടകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇതിൽ നാല് ജയിൽ ജീവനക്കാരും, രണ്ട് തടവുപുള്ളികളും, തടവുകാരുടെ ബന്ധുക്കളും ഉൾപ്പെടും.

സമാന പരാതികൾ അന്വേഷിച്ച് വരികയാണ്.

First published: September 26, 2019, 7:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading