നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Accident| ആഢംബര കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ചു; ഒരു മരണം, 9 പേർക്ക് പരിക്ക്

  Accident| ആഢംബര കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ചു; ഒരു മരണം, 9 പേർക്ക് പരിക്ക്

  അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

  Screengrab

  Screengrab

  • Share this:
   രാജസ്ഥാൻ: തിരക്കേറിയ റോഡിൽ ആഢംബര കാർ ( luxury car)നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ (Accident)നിരവധി പേർക്ക് പരിക്ക്. ഒരാൾ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജോദ്പൂരിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കുകളിൽ (two wheelers) ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റു.

   അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരക്കേറിയ റോഡിൽ നിയന്ത്രണംവിട്ട കാർ മുന്നിൽ ഓടിക്കൊണ്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറി റോഡിന് സമീപമുള്ള കടയിലേക്ക് ഇടിച്ചു നിർത്തുന്നതും ദൃശ്യത്തിൽവ്യക്തമാണ്.

   അപകടം നടന്നയുടനെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ജോദ്പൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

   അപകടത്തിൽ ബൈക്ക് യാത്രക്കാരനായ അമിത് നാഗർ(50)എന്നയാളാണ് മരിച്ചത്.


   ചൊവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. ജോദ്പൂരിലെ ഐയിംസ് റോഡിലായിരുന്നു അപകടം. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടും ഇടപെട്ടിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനായുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

   ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം നാലു കുഞ്ഞുങ്ങൾക്ക്​ ദാരുണാന്ത്യം

   മധ്യപ്രദേശിലെ (Madhya Pradesh)ഭോപാലിൽ (Bhopal) ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ (fire broke out) നാലു കുട്ടികൾ (Four infants) മരിച്ചു. കമല നെഹ്​റു ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ​ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക്​ ​ഐസിയുവാണ്​ മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്​. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

   ഐ സി യു വാർഡിൽ 40ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാർഡിലേക്ക്​ മാറ്റിയതായും നാലുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിച്ചെന്നും അധികൃതർ അറിയിച്ചു. കമല നെഹ്​റു ആശുപത്രിയിലെ തീപിടിത്തവും നാലു കുട്ടികളുടെ മരണവും ദുഃഖമുണ്ടാക്കുന്നുവെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അ​ന്വേഷണം നടത്തും. പബ്ലിക്​ ഹെൽത്ത്​ ആൻഡ്​ മെഡിക്കൽ എജ്യുക്കേഷൻ എ സി എസ്​ മുഹമ്മദ്​ സുലൈമാന്‍റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   തീപിടിത്തമുണ്ടായപ്പോൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന് പകരം ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കുപിതരായ മാതാപിതാക്കൾ ആരോപിച്ചു. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഗവൺമെന്റ് സൗകര്യങ്ങളുള്ള ഹമീദിയ ആശുപത്രിയുടെ ഭാഗമാണ് കമല നെഹ്റു കുട്ടികളുടെ ആശുപത്രി.

   സംഭവം വളരെ വേദനാജനകമാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയും ട്വീറ്റിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
   Published by:Naseeba TC
   First published:
   )}