• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കലൈഞ്ജർ ഇനി ഓർമ

news18india
Updated: August 9, 2018, 7:47 AM IST
കലൈഞ്ജർ ഇനി ഓർമ
news18india
Updated: August 9, 2018, 7:47 AM IST
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ് നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധി ഇനി ഓര്‍മ. മറീന ബീച്ചിലെ പെരിയോറിനും അണ്ണാദുരൈക്കും ജയലളിതയ്ക്കും ഒപ്പം ഇനി കരുണാനിധിയും അന്ത്യവിശ്രമം കൊള്ളും.

വിലാപയാത്രയായി മറീന ബീച്ചിലേക്കെത്തിയ ഭൗതിക ദേഹത്തിൽ മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ അന്തിമോപചാരമർപ്പിച്ചു. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ പതിനായിരങ്ങളാണ് മറീന ബീച്ചിലെത്തിയത്.

അണ്ണാ സമാധിക്കുസമീപമാണു കരുണാനിധിയുടെ സംസ്കാരം. മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചിരുന്നു. 33 പേർക്കു പരുക്കേറ്റു. ഉച്ചയ്ക്കു രാജാജി ഹാളിനു മുന്നിൽനിന്ന് പൊലീസിനെ പിൻവലിച്ചതോടെയാണ് ഡിഎംകെ പ്രവർത്തകർ വൻതോതിൽ തള്ളിക്കയറിയത്. ബാരിക്കേഡുകൾ തള്ളിമറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് ചെറിയ തോതിൽ ലാത്തിവീശി.

കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതലേ പ്രവർത്തകരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.ടി.വി.ദിനകരൻ, ഉമ്മൻചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.

 

അസുഖബാധിതനായി ചികിൽസയിലായിരുന്ന കരുണാനിധി(94) കഴിഞ്ഞ ദിവസം വൈകിട്ട് 6.10നാണ് അന്തരിച്ചത്. ചെന്നൈ കാവേരി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.


തത്സമയ വിവരങ്ങള്‍ ചുവടെ...
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍