• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിനിമയിലും ദ്രാവിഡരാഷ്ട്രീയത്തെ സന്നിവേശിപ്പിച്ച വിപ്ലവകാരി

news18india
Updated: August 7, 2018, 9:02 PM IST
സിനിമയിലും ദ്രാവിഡരാഷ്ട്രീയത്തെ സന്നിവേശിപ്പിച്ച വിപ്ലവകാരി
news18india
Updated: August 7, 2018, 9:02 PM IST
ചെന്നൈ: സിനിമയിൽ തന്‍റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പ്രഖ്യാപിച്ച് തമിഴ്‍ സിനിമയിൽ നവയുഗത്തിന് തുടക്കം കുറിച്ച ചലച്ചിത്ര പ്രതിഭ കൂടിയാണ് മുത്തുവേൽ കരുണാനിധി.

ജീവിതത്തിലും രാഷ്ട്രീയത്തിലുമെന്ന പോലെ ചലച്ചിത്രത്തിലും കരുണാനിധി ദ്രാവിഡരാഷ്ട്രീയത്തെ സമർഥമായി സന്നിവേശിപ്പിച്ചു. ആ കാലം തമിഴ് സിനിമയുടെയും രാഷ്ട്രീയത്തിന്‍റെയും വിപ്ലവകാലമായിരുന്നു.

1952ൽ കരുണാനിധി തിരക്കഥയെഴുതിയ പരാശക്തി എന്ന സിനിമയിൽ ക്ഷേത്രത്തിനുള്ളിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീയെ പ്രവചനസ്വഭാവത്തോടെ വെള്ളിത്തിരയിൽ കാട്ടി. രക്ഷാസങ്കേതമെന്ന് കരുതപ്പെടുന്ന ക്ഷേത്രവും പുരോഹിതരും സവർണാധികാരവും നിയമവ്യവസ്ഥയും ചേർന്ന് തല്ലിക്കെടുത്തിയ സ്ത്രീയെ കാട്ടിയ ആ ചലച്ചിത്രം കരുണാനിധിയുടെ വിപ്ലവകാലത്തെ സിനിമയും സിനിമയിലെ വിപ്ലവവുമായിരുന്നു. വർത്തമാനകാലത്തും ആ സിനിമയുടെ രാഷ്ട്രീയം കെടാതെ കത്തി നിൽക്കുന്നു എന്നതാണ് കരുണാനിധി എന്ന ചലച്ചിത്രകാരനെ അനശ്വരനാക്കുന്നത്.

കണ്ണമ്മയും പാലൈവന റോജാക്കളും പാസ പറവൈകളും മനോഹരയും അടക്കമുള്ള കരുണാനിധിയുടെ തിരക്കഥകൾ ദ്രാവിഡരാഷ്ട്രീയത്തെ തമിഴ് ജീവിതത്തിലും സിനിമയിലും പ്രതിഷ്ഠിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള അതിർത്തിരേഖകൾ അപ്രസക്തമായ കാലമായിരുന്നു അത്. സവർണ ഹിന്ദുവാദത്തെയും ദൈവസങ്കൽപത്തെയും കരുണാനിധിയുടെ സിനിമകൾ അതിരൂക്ഷമായി നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്തു.

അഭിമന്യു എന്ന പുരാണചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയായിരുന്നു തുടക്കം. 1949ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നതോടെ കാലം തെളിഞ്ഞു. ടി ആർ. സുന്ദരത്തിന്‍റെ മന്ത്രികുമാരി എന്ന അദ്ദേഹത്തിന്‍റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു.

ജാതിമതശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശനവിജയം നേടി. അതോടെ തമിഴ് സിനിമയിൽ കരുണാനിധി യുഗം ആരംഭിച്ചു. പിന്നീടുള്ള പതിറ്റാണ്ടുകൾ സിനിമ സവർണ പ്രത്യയശാസ്ത്രത്തിനെതിരെ ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ ചരിത്രഘട്ടമായി അടയാളപ്പെട്ടു.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍