• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'തെൻട്രലൈ തീണ്ടിയതില്ലൈ - ആനാൽ തീയൈ താണ്ടിയിരിക്കേൻ'

news18india
Updated: August 7, 2018, 8:56 PM IST
'തെൻട്രലൈ തീണ്ടിയതില്ലൈ - ആനാൽ തീയൈ താണ്ടിയിരിക്കേൻ'
news18india
Updated: August 7, 2018, 8:56 PM IST
ചെന്നൈ: സ്വന്തം ജീവിത കഥയെ 'തെൻട്രലൈ തീണ്ടിയതില്ലൈ - ആനാൽ തീയൈ താണ്ടിയിരിക്കേൻ' എന്ന് കരുണാനിധി രണ്ടു വരി കാവ്യമാക്കി. തെന്നലിനെ തഴുകിയിട്ടില്ല ഞാൻ, പക്ഷേ തീക്കനൽ താണ്ടിയിട്ടുണ്ട്. ദ്രാവിഡ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മുത്തുവേൽ കരുണാനിധി വിടവാങ്ങുന്നതോടെ അവസാനിക്കുന്നത്.

സവർണ ഹിന്ദുത്വ രാഷ്ട്രീയത്തോടും ദൈവത്തോടും മതത്തോടും കലഹിച്ച് നമ്മുടെ ജനാധിപത്യത്തിൽ അത് മാനവികതയുടെ പുതിയ പാത സൃഷ്ടിച്ചു. നൂറ്റാണ്ടുകൾ നീണ്ട ദ്രാവിഡ പോരാട്ടത്തിന്‍റെ തീവ്രതയും സൗന്ദര്യവും ചേർന്ന ചെന്തമിഴ് കാവ്യം പോലെയായിരുന്നു കലൈഞ്ജർ മുത്തുവേൽ കരുണാനിധി. അത്രമേൽ രാഷ്ട്രീയം കവിതയാകുകയും കവിത രാഷ്ട്രീയമാകുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ശരീരമില്ല.

രാമസ്വാമി നായ്ക്കരും അണ്ണാദുരൈയും മുന്നിൽ നിന്ന് നയിച്ച ദ്രാവിഡ പോരാട്ട ചരിത്രത്തെ മുത്തുവേൽ കരുണാനിധി രാഷ്ട്രീയ പ്രയോഗമാക്കി. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ സൃഷ്ടിക്കാൻ പോരാടി. ദൈവത്തോടും മതത്തോടും കലഹിച്ച് കരുണാനിധിയും ദ്രാവിഡരാഷട്രീയവും നമ്മുടെ ജനാധിപത്യത്തെ സമാനതകളില്ലാത്ത വിധം ആധുനീകരിച്ചു.

കവിത, സിനിമ, നാടകം, തിരക്കഥ, പ്രഭാഷണം എന്നിങ്ങനെ ബഹുമുഖമായ ആവിഷ്കാരങ്ങളിലൂടെ കലൈ‍ഞ്ജർ രാഷ്ട്രീയം പറഞ്ഞു. കലൈഞ്ജർ സൃഷ്ടിച്ച സിനിമകൾ വ്യവസ്ഥാപിത മൂല്യങ്ങളോടും സവർണ മേധാവിത്വങ്ങളോടും കലഹിച്ചു. ചിലപ്പോഴൊക്കെ അഴിമതി ആരോപണങ്ങളിലും കുടുംബവാഴ്ച എന്ന വിമർശനങ്ങളിലും കാലിടറിയെങ്കിലും ആകെത്തുകയിൽ കരുണാനിധി രാജ്യത്തിന്‍റെ കറുത്തവന്‍റെ അതിജീവന പോരാട്ടത്തെ ഈ നൂറ്റാണ്ടിൽ നയിച്ചയാൾ എന്ന നിലയിൽ വരും കാലം ഓർക്കും..

തമിഴ് പോരാട്ടങ്ങളെ മോഹിപ്പിച്ച ചെന്തമിഴ് കവിതകളുടെ ഇതിഹാസ ജീവിതമാണ് ആ ശരീരത്തിൽ നിന്ന് അടർന്ന് ഭൂമി വിട്ടു പോയത്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍