• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വർ റാവു ചുമതലയേറ്റു


Updated: January 11, 2019, 10:49 AM IST
സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വർ റാവു ചുമതലയേറ്റു

Updated: January 11, 2019, 10:49 AM IST
ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ സാഹചര്യത്തിൽ താത്കാലിക ഡയറക്ടറായി എം നാഗേശ്വർ റാവു ചുമതലയേറ്റു. ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ നിയമിതനാകുതുവരെ നാഗേശ്വർ റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. അലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അലോക് വര്‍മയെയും സി ബി ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയത്.

  • ചിത്രപ്പണിയുള്ള ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കും

  • Loading...


കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അലോകിന്റെ ഹര്‍ജി ശരിവച്ച കോടതി, അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മറ്റി ചേര്‍ന്ന് വര്‍മയുടെ നിയമനക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...