ന്യൂഡൽഹി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാനുമായ എം എ യുസഫലി (MA Yusuff Ali) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി പ്രധാനമന്ത്രിയെ കണ്ടത്. രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികളെ പറ്റിയും ഭാവി പ്രോജക്ടുകളെ പറ്റിയും സംസാരിച്ചുവെന്നും ആശിർവാദം തേടിയെന്നും യൂസഫലി ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ രാജ്യത്തെ കർഷകർക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.
മോദിയുടെ അമ്മയുടെ ചിത്രവുമായി പെണ്‍കുട്ടി; വാഹനം നിര്‍ത്തിച്ച് നേരിട്ടെത്തി മോദി; വീഡിയോ
അമ്മയുടെ ചിത്രവുമായി തന്നെ കാത്തുനിന്ന പെണ്‍കുട്ടിയെ കണ്ട് വാഹനം നിര്‍ത്തി നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷിംലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ താന്‍ വരച്ച മോദിയുടെ അമ്മയുടെ ചിത്രം സമ്മാനിക്കാന്‍ പെണ്‍കുട്ടി കാത്തുനിന്നത്. കാറിലിരുന്ന് ചിത്രം കണ്ട മോദി വാഹനം നിര്‍ത്തിച്ച് പെണ്‍കുട്ടിയുടെ അടുത്തേക്ക് നേരിട്ട് എത്തുകയായിരുന്നു.
അമ്മ ഹീരാബെന്‍ മോദിയുടെ ചിത്രമാണ് പെണ്‍കുട്ടി വരച്ച് പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരും വീടും മോദി ചോദിച്ചറിഞ്ഞു. എത്ര ദിവസമെടുത്താണ് ചിത്രം വരച്ചതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവസം കൊണ്ടാണ് ഈ പടം വരച്ച് തീര്‍ത്തതെന്ന് പെണ്‍കുട്ടി മറുപടി നല്‍കി.
പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം. ബിജെപി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഷിംലയില്‍ പൊതുപരിപാടി സംഘടിപ്പിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.