നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻഷിപ്പിൽ നടൻ മാധവന്‍റെ മകന് വെള്ളിമെഡൽ

  അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻഷിപ്പിൽ നടൻ മാധവന്‍റെ മകന് വെള്ളിമെഡൽ

  ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത് വേദാന്തിന് ലഭിക്കുന്ന ആദ്യത്തെ മെഡലാണിത്.

   ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത് വേദാന്തിന് ലഭിക്കുന്ന ആദ്യത്തെ മെഡലാണിത്.

  ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത് വേദാന്തിന് ലഭിക്കുന്ന ആദ്യത്തെ മെഡലാണിത്.

  • News18
  • Last Updated :
  • Share this:
   നടൻ മാധവന്‍റെ മകൻ വേദാന്തിന് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ മെഡൽ. ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പതിനാലു വയസുള്ള വേദാന്തിന് 4X100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ആണ് വെള്ളിമെഡൽ ലഭിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത് വേദാന്തിന് ലഭിക്കുന്ന ആദ്യത്തെ മെഡലാണിത്.

   വേദാന്തും ടീം അംഗങ്ങളും മെഡലുമായി നിൽക്കുന്ന ചിത്രങ്ങളുടെ കൊളാഷ് ആണ് മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം ഇങ്ങനെ കുറിച്ചു, 'ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. ദൈവാനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്തിന്‍റെ ആദ്യ മെഡലാണിത്'

        
   View this post on Instagram
    

   India gets her Silver medal at the Asian Age Games . Gods grace .. Vedaants first official medal representing India .🙏🙏🙏🙏


   A post shared by R. Madhavan (@actormaddy) on


   മാധവന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ അഭിനന്ദനവുമായി അഭിഷേക് ബച്ചൻ, രോഹിത് റോയ്, അനുപ് സോനി എന്നിവർ മാധവനും വേദാന്തിനും അഭിനന്ദനവുമായി എത്തി. ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര വേദാന്തിനെ വിശേഷിപ്പിച്ചത് റോക് സ്റ്റാർ എന്നായിരുന്നു. 2018 ഏപ്രിലിൽ തായ് ലൻഡിൽ വെച്ച് നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിലും വേദാന്ത് മെഡൽ നേടിയിരുന്നു.

   റോക്കട്രി ആണ് മാധവന്‍റെ അടുത്ത് റിലീസ് ആകാനിരിക്കുന്ന ചിത്രം. 2019 ൽ റിലീസ് ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും റിലീസ് തിയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
   First published:
   )}