'അവിഹിത ബന്ധം' കണ്ടുപിടിച്ചതിന് ഭാര്യയെ തല്ലുന്ന ADGP; മകൻ പകർത്തിയ വീഡിയോ ആഭ്യന്തരമന്ത്രിക്ക്

ഭാര്യ കഴിയുന്നത് തന്റെ ചെലവിലെന്നും എഡിജിപിയുടെ വാദം.

News18 Malayalam | news18-malayalam
Updated: September 29, 2020, 7:40 AM IST
'അവിഹിത ബന്ധം' കണ്ടുപിടിച്ചതിന് ഭാര്യയെ തല്ലുന്ന ADGP; മകൻ പകർത്തിയ വീഡിയോ ആഭ്യന്തരമന്ത്രിക്ക്
News18 Malayalam
  • Share this:
ഭോപാൽ: മധ്യപ്രദേശിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്. എഡിജിപി പുരുഷോത്തം ശർമ ഭോപ്പാലിലെ വീട്ടിൽ ഭാര്യയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടുപിടിച്ചതാണ് എഡിഡിജിപിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ സോഷ്യൽ മീഡിയിൽ കടുത്ത പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Also Read- പത്താം ക്ലാസ് വിദ്യാർഥിനിയെ പ്ലസ് വൺ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരുഷോത്തം ശർമ. അച്ഛൻ അമ്മയെ തല്ലുന്ന വിഡിയോ ഇൻകംടാക്സിലെ ഡെപ്യൂട്ടി കമ്മീഷണറായ മകനാണ് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തത്.
നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും എല്ലാ ചുമതലകളിൽ നിന്നും പുരുഷോത്തം ശർമയെ നീക്കിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.

Also Read- സ്വഭാവത്തിൽ സംശയം: സിനിമാസ്റ്റണ്ട് മാൻ ഭാര്യയെ തല്ലിക്കൊന്നു

എന്നാൽ, 32 വർഷമായി ഒപ്പം താമസിക്കുന്ന ഭാര്യയാണെന്നും ഇതു കേവലം കുടുംബ വഴക്കാണെന്നുമുള്ള നിലപാടുമായി പുരുഷോത്തം ശർമ രംഗത്തെത്തി. ഇക്കാലമത്രയും തന്റെ പണം കൊണ്ട് ഭാര്യ വിദേശയാത്ര ഉൾപ്പെടെ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും താനൊരു പീഡകനായിരുന്നുവെങ്കിൽ ഇത്രകാലം ഒപ്പം താമസിക്കുമായിരുന്നോയെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.



'' ഞങ്ങൾ വിവാഹിതരായിട്ട് 32 വർഷമായി. 2008ലും ഭാര്യ എനിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ 2008മുതൽ എന്റെ വീട്ടിൽ തന്നെയാണ് ഭാര്യ കഴിയുന്നത്. എന്റെ ചെലവിലാണ് യാത്രയും മറ്റെല്ലാം അവർ ആസ്വദിക്കുന്നത്''- പുരുഷോത്തം ശർമ പറഞ്ഞു. വീട്ടിനുള്ളിൽ തന്നെ നിരീക്ഷിക്കാൻ ഭാര്യ തന്നെയാണ് രഹസ്യ ക്യാമറകൾ സ്ഥാപിച്ചതെന്നും എഡിജിപി പറഞ്ഞു.

Also Read- മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തു; കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ തിങ്കളാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതിയിരുന്നു.



ലോക്ക്ഡൗണിൽ ഗാർഹിക പീഡന കേസുകൾ ഉയർന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ മാസത്തെ റിപ്പോർട്ടുകൾ പ്രകാരം, ലോക്ക്ഡൗണിൽ ഒരുമാസത്തിനുള്ളിൽ തന്നെ ദേശീയ വനിതാ കമ്മീഷന് ഗാർഹിക പീഡനത്തെക്കുറിച്ച് 315 പരാതികളാണ് ലഭിച്ചത്. 2019 ആഗസ്റ്റിനുശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
Published by: Rajesh V
First published: September 29, 2020, 7:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading