നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി മന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ 100 രൂപ ഫീസ്; പണം പാർട്ടി പ്രവർത്തനത്തിനെന്ന് വാദം

  ബിജെപി മന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ 100 രൂപ ഫീസ്; പണം പാർട്ടി പ്രവർത്തനത്തിനെന്ന് വാദം

  പൂക്കൾക്ക് പകരം പുസ്തകം നൽകിയാൽ സ്വീകരിക്കുമെന്നും മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂർ പറഞ്ഞു.

  ഉഷ താക്കൂർ

  ഉഷ താക്കൂർ

  • Share this:
   ന്യൂഡൽഹി: തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ഫീസ് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബിജെപി വനിതാ മന്ത്രി ഉഷ താക്കൂർ. ഇങ്ങനെ ലഭിക്കുന്ന പണം പാർട്ടി ഫണ്ടിലേക്ക് വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സെൽ‌ഫിയെടുക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നത് തന്റെ സമയം വെറുതെ പാഴാക്കലാണെന്നും ഇതു താൻ പങ്കെടുക്കുന്ന പരിപാടികൾ വൈകിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

   "ഒരുപാട് സമയം സെൽഫിക്ക് വേണ്ടി പാഴാകുന്നു. അതുകൊണ്ടുതന്നെ എന്റെ പരിപാടികൾ മണിക്കൂറുകളോളം വൈകുന്നു. പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം''- മന്ത്രി ഉഷ താക്കൂറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

   ലക്ഷ്മി ദേവി വസിക്കുന്നതിനാൽ "കളങ്കമില്ലാത്ത" വിഷ്ണുവിന് മാത്രമേ പൂക്കൾ അർപ്പിക്കാൻ കഴിയൂ എന്നതിനാൽ പൂച്ചെണ്ട് സ്വീകരിക്കില്ലെന്നും സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂർ പറഞ്ഞു. പകരം പുസ്തകങ്ങൾ സ്വീകരിക്കാൻ മന്ത്രി തയ്യാറാണ്. ''പൂക്കൾ നൽകി വ്യക്തികളെ സ്വീകരിക്കുന്നത് പരിഗണിക്കുമ്പോൾ, പൂക്കളില്‍ ലക്ഷ്മി ദേവി വസിക്കുന്നതിനാൽ കളങ്കമില്ലാത്ത ഭഗവാൻ വിഷ്ണുവിന് അല്ലാതെ മറ്റാർക്കും അവ സ്വീകരിക്കാനാകില്ല. അതുകൊണ്ട് ഞാൻ പൂക്കൾ സ്വീകരിക്കില്ല. പൂക്കൾക്ക് പകരം പുസ്തകങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പറഞ്ഞിട്ടുണ്ട്''- ഖാൻഡ്വയിൽ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

   Also Read- 'കേരളം കോവിഡ് കിടക്കയിലാണെന്ന് മറക്കേണ്ട'; പെരുന്നാൾ ഇളവുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

   2015ൽ മധ്യപ്രദേശിലെ തന്നെ മന്ത്രിയായ കുൻവാർ വിജയ് ഷായും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 10 രൂപ നൽകണമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം.

   English Summary: Madhya Pradesh's Bharatiya Janata Party (BJP) minister Usha Thakur on Saturday said those want to click selfies with her must pay Rs 100 which will be deposited in the BJP's coffers for party work. She called it a "time-consuming process" saying it leads to delays in her programmes.
   "A lot of time gets wasted in clicking selfies, and often we get late by hours for our programmes. From the (party) organizational point of view, we though any person clicking a selfie (with her) should deposit Rs 100 in the treasury of the BJP's local mandal unit," she was quoted as saying by PTI.
   Published by:Rajesh V
   First published: