ഇന്റർഫേസ് /വാർത്ത /India / നിര്‍ബന്ധിത മതപരിവർത്തനത്തിന് 10 വര്‍ഷം വരെ തടവ്; 'ലൗ ജിഹാദി'നെതിരായി ബില്ല് പാസാക്കി മധ്യപ്രദേശ് സർക്കാർ

നിര്‍ബന്ധിത മതപരിവർത്തനത്തിന് 10 വര്‍ഷം വരെ തടവ്; 'ലൗ ജിഹാദി'നെതിരായി ബില്ല് പാസാക്കി മധ്യപ്രദേശ് സർക്കാർ

ശിവരാജ് സിങ് ചൗഹാൻ

ശിവരാജ് സിങ് ചൗഹാൻ

സംസ്ഥാനത്ത് നിലവിലുള്ള 'മധ്യപ്രദേശ് ധർമ്മ സ്വതന്ത്ര്യ അധിനിയം 1968' ന് പകരമാകും പുതിയ നിയമം കൊണ്ടു വരിക എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 1968ലെ നിയമം കാലഹരണപ്പെട്ടതാണെന്നാണ് ബിജെപി സർക്കാരിന്‍റെ വാദമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

ഭോപ്പാൽ: യുപിക്ക് പിന്നാലെ ലൗ ജിഹാദിനെതിരായ ബില്ല് പാസാക്കി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ബന്ധിത മതപരിവർത്തനത്തിന് ശിക്ഷ വിഭാവനം ചെയ്യുന്ന​ ധർമ്മ സ്വതന്ത്ര്യ2020 (മതസ്വാതന്ത്ര്യ) ബില്ലിന്​ അംഗീകാരം നൽകിയത്​. പുതിയ ബില്ലനുസരിച്ച് നിർബന്ധിത മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും.

Also Read-സുഹൃത്തായ ഹിന്ദു പെൺകുട്ടിക്കൊപ്പം കണ്ടു; 'ലവ് ജിഹാദ്' ആരോപിച്ച് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

'കാബിനറ്റ് പാസാക്കിയ പുതിയ ബില്ല് അനുസരിച്ച് ഒരാളെ മതപരിവര്‍ത്തനം ചെയ്യാൻ നിർബന്ധിക്കുന്നത് അ‍ഞ്ച് വർഷം തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ പ്രായപൂർത്തിയാകാത്ത ആളുകൾ, സ്ത്രീകൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും'. ആഭ്യന്തര മന്ത്രി നിരോത്തം മിശ്ര അറിയിച്ചു.

Also Read-'ലവ് ജിഹാദ്': യുപിയിൽ മതപരിവർത്തന്ന നിരോധന നിയമപ്രകാരം മുസ്ലിം കുടുംബത്തിലെ 14പേർ അറസ്റ്റിൽ

ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ള 'മധ്യപ്രദേശ് ധർമ്മ സ്വതന്ത്ര്യ അധിനിയം 1968' ന് പകരമാകും പുതിയ നിയമം കൊണ്ടു വരിക എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 1968ലെ നിയമം കാലഹരണപ്പെട്ടതാണെന്നാണ് ബിജെപി സർക്കാരിന്‍റെ വാദമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. മതപരിവർത്തന വിഷയത്തിൽ കഴിഞ്ഞ അമ്പത് വർഷത്ത് സംസ്ഥാനത്തുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിയമം പുതുക്കുന്നത്, ഇത് പോലെയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നിയമത്തിലെ നിർവചനങ്ങൾ പുതുക്കി ഉയർന്ന ശിക്ഷ പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചു വിവാഹത്തിനായി മാത്രമുള്ള നിർബന്ധിത മതപരിവർത്തനങ്ങളുടെ കാര്യത്തിൽ. എന്നാണ് സർക്കാർ വാദം.

Also Read-'ലവ് ജിഹാദ്'ബിജെപിയുടെ സൃഷ്ടി; വിവാഹം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം; രാജസ്ഥാൻ മുഖ്യമന്ത്രി

എന്നാല്‍ യുപിയിലെ നിയമത്തിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തുന്നയാൾ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകണമെന്ന നിബന്ധന മധ്യപ്രദേശിലെ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം മതപരിവര്‍ത്തനത്തിനായി ഏത് പുരോഹിതനെയാണോ സമീപിക്കുന്നത് അവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചാൽ മതിയാകും.

First published:

Tags: Conversion law, India, Love jihad, Love Jihad bill, Madhya Pradesh, Religion conversion