News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 16, 2020, 12:49 PM IST
MP-assembly
ഭോപ്പാൽ: ഭരണകക്ഷി എംഎൽഎമാരുടെ കൂട്ടരാജിയെ ചൊല്ലിയുള്ള ബഹളത്തിനിടെ വിശ്വാസവോട്ടെടുപ്പ് നടത്താതെ മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു. ബജറ്റ് സെഷനായി ഇന്ന് നിയമസഭ ചേർന്നെങ്കിലും ഗവർണറുടെ നടപ്രഖ്യാപനത്തിനുശേഷം സഭ പിരിയുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം ചൂണ്ടിക്കാട്ടി മാർച്ച് 26 വരെയാണ് സഭ പിരിഞ്ഞത്. എംഎൽഎമാരുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ കമൽനാഥ് സർക്കാരിന് ഇത് തൽക്കാലത്തേക്ക് ആശ്വാസമായി. എന്നാൽ 48 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ബിജെപി നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് കമൽനാഥ് സർക്കാർ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ലാൽജി ടണ്ടൻ രംഗത്തെത്തിയത്. എന്നാൽ ഇന്ന് ചേരുന്ന സമ്മേളനത്തിന്റെ അജണ്ടയിൽ സ്പീക്കർ വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടുത്തിയിരുന്നില്ല.
കോവിഡ് 19 വിഷയം ഉയർത്തി വിശ്വാസവോട്ടെടുപ്പ് മാറ്റിവെപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണപക്ഷത്തിന്റെ ശ്രമം വിജയം കാണുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെ 22 എംഎൽഎമാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ സർക്കാർ പ്രതിസന്ധിയിലായത്. എംഎൽഎമാർ ബംഗളുരു, ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലാണുള്ളത്. ഈ സ്ഥലങ്ങളിൽ കോവിഡ് 19 വ്യപിച്ചിട്ടുള്ളതിനാൽ എംഎൽഎമാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.
You may also like:'കൊറോണ വൈറസ്..അത് വരുന്നു': ഏഴ് വർഷം മുമ്പുള്ള 'പ്രവചനത്തിൽ' ഞെട്ടി നെറ്റിസൺസ് [NEWS]ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന [PHOTO]DGPക്കും വേണ്ടേ ക്വാറന്റൈന് ? ലണ്ടനില്‍ നിന്നെത്തിയ ബഹ്റ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്കൊപ്പം യോഗത്തില്‍ [NEWS]
ശനിയാഴ്ച അർദ്ധരാത്രിയിലാണ് അടിയന്തരമായി വിശ്വാസവോട്ട് തേടാൻ ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുമ്പോൾ തന്റെ നയപ്രഖ്യാപനത്തിനുശേഷം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവർണർ നൽകിയ നിർദ്ദേശം.
Published by:
Anuraj GR
First published:
March 16, 2020, 12:49 PM IST