Madhya Pradesh Floor Test LIVE | കമൽനാഥ് രാജിവെച്ചു; മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ശിവരാജ് സിംഗ് ചൗഹാൻ

ഇന്ന് വൈകിട്ട് അഞ്ചുമണിക്കകം വിശ്വാസം വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം

  • News18 Malayalam
  • | March 20, 2020, 14:39 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    12:32 (IST)

    പശ്ചിമബംഗാളിലെ ഹൈ റിസ്ക്ക് മേഖലകളിൽ കണ്ടൈൻമെന്‍റ് രീതിയിലുള്ള പ്രതിരോധപ്രവർത്തനം നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ...

    12:31 (IST)

    ഇന്ത്യയിൽ കോവിഡ് -19 കേസുകൾ 11,000കടന്നപ്പോൾ മരണസംഖ്യ 377 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 11,439 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 9,756 പേർ ഇപ്പോൾ ചികിത്സയിലാണ്.

    12:31 (IST)

    അതിനിടെ ലോക്ക്ഡൌൺ രണ്ടാം ഘട്ടത്തിനായി സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 3 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഏപ്രിൽ 20ന് ശേഷം കൃഷി, ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ, കെട്ടിടനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഇളവ് അനുവദിച്ച് മാർഗനിർദേശം പുറത്തിറങ്ങിയത്.

    12:27 (IST)

    മുംബൈ കൂപ്പർ ആശുപത്രിയിൽ മതിയായ അളവിൽ നിലവാരമുള്ള പിപിഇ കിറ്റുകളില്ലാത്തതിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. നഴ്സുമാർ ഉൾപ്പടെയുള്ള ആശുപത്രി ജീവനക്കാരാണ് പ്രതിഷേധിച്ചത്. 

    13:33 (IST)

    സത്യമേവ ജയതേ എന്ന് ട്വീറ്റ് ചെയ്ത് ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ

    13:10 (IST)

    രാജിക്ക് മുമ്പ് നടത്തിയ വാർത്താ സാമ്മളനത്തിൽ കമൽനാഥ് വികാരാധീനനായി. മധ്യപ്രദേശിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു.15 വർഷം ബി ജെ പി ഒരു വികസന പ്രവർത്തനങ്ങളും നടപ്പാക്കിയില്ല. ബി ജെ പി 15 വർഷം ചെയ്യാതിരുന്ന പ്രവർത്തനങ്ങൾ 15 മാസം കൊണ്ട് തന്റെ സർക്കാർ ചെയ്തു. ബി ജെ പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്- കമൽനാഥ് വിമർശിച്ചു.

    13:6 (IST)

    താൻ ഒരുകാലത്തും രാഷ്ട്രീയ കച്ചവടത്തിൽ പങ്കാളിയായിട്ടില്ല. 40 വർഷത്തെ എന്റെ രാഷ്ട്രീയ ജിവത്തിൽ ഇക്കാര്യത്തിൽ എനിക്കുനേരെ ആരും ചെറുവിരൽപോലും ഉയർത്തിയിട്ടില്ല- കമൽനാഥ് മാധ്യമങ്ങളോട്

    Madhya Pradesh Floor Test LIVE updates: വിശ്വാസ വോട്ടെടുപ്പിന് മുൻപ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി. സുപ്രീംകോടതി നിർദേശിച്ചതുപ്രകാരം ഇന്ന് വൈകിട്ട് അഞ്ചിന് മുൻപ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ഇതിനിടെ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

    തത്സമയ വിവരങ്ങൾ ചുവടെ...