News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 16, 2020, 10:07 AM IST
KamalNath
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. കഴിഞ്ഞ ദിവസം രാത്രിയോടെ ഗവർണർ ലാൽജി ടാണ്ടനെ മുഖ്യമന്ത്രി കമൽനാഥ് സന്ദർശിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിൽ കൂടുതൽ ചർച്ചയാകാമെന്നാണ് ഗവർണർ അറിയിച്ചതെന്ന് കമൽനാഥ് പറഞ്ഞു. അതേസമയം കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന കാര്യം ഗവർണറെ അറിയിച്ചതായാണ് സൂചന.
എന്നാൽ വിശ്വാസവോട്ടെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സ്പീക്കർ ആയിരിക്കുമെന്ന് കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിൽ തീരുമാനം തിങ്കളാഴ്ച സഭയിൽ പറയാമെന്നായിരുന്നു സ്പീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സഭയുടെ അജണ്ടയിൽ വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടുത്താത്തതാണ് ഇക്കാര്യത്തിൽ ആശയകുഴപ്പം നിലനിൽക്കുന്നത്.
You may also like:പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ? [PHOTO]ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്ക്കാര്; എന്താണീ ക്യാംപയിൻ [NEWS]
അതേസമയം കോവിഡ് 19 വിഷയം ഉയർത്തി വിശ്വാസവോട്ടെടുപ്പ് മാറ്റിവെപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണപക്ഷം. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെ 22 എംഎൽഎമാർ രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ സർക്കാർ പ്രതിസന്ധിയിലായത്. എംഎൽഎമാർ ബംഗളുരു, ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലാണുള്ളത്. ഈ സ്ഥലങ്ങളിൽ കോവിഡ് 19 വ്യപിച്ചിട്ടുള്ളതിനാൽ എംഎൽഎമാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
ശനിയാഴ്ച അർദ്ധരാത്രിയിലാണ് അടിയന്തരമായി വിശ്വാസവോട്ട് തേടാൻ ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുമ്പോൾ തന്റെ നയപ്രഖ്യാപനത്തിനുശേഷം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവർണർ നൽകിയ നിർദ്ദേശം.
First published:
March 16, 2020, 10:07 AM IST