• HOME
  • »
  • NEWS
  • »
  • india
  • »
  • സർക്കാർ ഓഫീസുകൾ വൃത്തിയാക്കാൻ ഗോമൂത്രത്തിൽ നിന്ന് നിർമിച്ച ഫിനോയിൽ മാത്രം; ഉത്തരവിറക്കി മധ്യപ്രദേശ് സർക്കാർ

സർക്കാർ ഓഫീസുകൾ വൃത്തിയാക്കാൻ ഗോമൂത്രത്തിൽ നിന്ന് നിർമിച്ച ഫിനോയിൽ മാത്രം; ഉത്തരവിറക്കി മധ്യപ്രദേശ് സർക്കാർ

സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് കോൺഗ്രസ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂയെന്ന് സർക്കാർ ഉത്തരവ്. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം സർക്കാർ ഓഫീസുകൾ ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കമമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു. ‌

    Also Read- Aaliya Kashyap | ഇത് ആലിയ കശ്യപ്; ഹോട്ട് ലുക്കിൽ സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ

    സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണത്തിനും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം നവംബറിൽ ചേർന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ വ്യക്തമാക്കി.

    Also Read- ഓങ് സാങ് സൂചി അറസ്റ്റിൽ; മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്

    ''ഉൽപാദനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ആവശ്യകത വർധിപ്പിക്കുകയാണ്. ഇനി പാൽ ചുരുത്തുന്നത് നിർത്തിയ പശുക്കളെ ആരും തെരുവിൽ ഉപേക്ഷിക്കില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരും''- മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

    ''യാതൊരു അടിസ്ഥാന സംവിധാനവും നിർമിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികൾ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയിൽ നിർമിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും''- കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി പറഞ്ഞു.

    Also Read- കരിപ്പൂർ വിമാന അപകടം: മരിച്ചയാളുടെ രണ്ടു വയസുള്ള മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം

    ''ഇത് കോൺഗ്രസ് നേതാക്കളുടെ തെറ്റായ ചിന്ത മാത്രമാണ്. ആവശ്യകത വർധിക്കാതെ ആരെങ്കിലും ഫാക്ടറി സ്ഥാപിക്കാൻ താൽപര്യമെടുമോ? സംസ്ഥാന സർക്കാർ മികച്ച തീരുമാനമാണ് എടുത്തത്. മറ്റുള്ള സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.

    'കൗ ക്യാബിനറ്റ്'

    കന്നുകാലികളുടെ സംരക്ഷണത്തിനായാണ് മധ്യപ്രദേശില്‍ 'കൗ ക്യാബിനറ്റ്' രൂപീകരിച്ചത്. സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാണ് ക്യാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കൃഷി എന്നി വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ഗോ ക്യാബിനറ്റ്. 2017ലാണ് പശുക്കള്‍ക്കായുള്ള സംരക്ഷണ കേന്ദ്രം മധ്യപ്രദേശില്‍ ആരംഭിച്ചത്. ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് സംരക്ഷണ കേന്ദ്രം. 32 കോടി രൂപ ചെലവഴിച്ചാണ് ഇത് തുടങ്ങിയത്. 472 ഹെക്ടറിലായാണ് ഇത് പരന്നുകിടക്കുന്നത്.
    Published by:Rajesh V
    First published: