• HOME
  • »
  • NEWS
  • »
  • india
  • »
  • Lalji Tandon Passes Away at 85| മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

Lalji Tandon Passes Away at 85| മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

1991ൽ ലഖ്നൗവിൽ നിന്ന് എ ബി വാജ്പേയി മത്സരരംഗത്തെത്തിയതോടെ ടണ്ഠൻ പ്രധാന നേതാവായി വളർന്നു. വാജ്പേയുടെ തെര‍ഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചതും ടണ്ഠനായിരുന്നു. രോഗബാധയെ തുടർന്ന് വാജ്പേയി കളമൊഴിഞ്ഞപ്പോൾ ലഖ്നൗവിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ടണ്ഠനെത്തി.

ലാൽജി ടണ്ഠൻ

ലാൽജി ടണ്ഠൻ

  • Last Updated :
  • Share this:
    ലഖ്‌നൗ: മധ്യപ്രദേശ് ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗുരതരാവസ്ഥയില്‍ ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍.

    ശ്വാസകോശ പ്രശ്‌നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂൺ 16ന് നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായത്.

    ലഖ്നൗവിൽ ജനിച്ച ലാൽജി ടണ്ഠന് യൗവനകാലത്ത് തന്നെ രാഷ്ട്രീയ സ്വയംസേവക് സംഘുമായും ജനസംഘവുമായും ബന്ധമുണ്ടായിരുന്നു. ബിജെപി നേതാവായിരിക്കുമ്പോഴും മറ്റു പാർട്ടികളുള്ളവരുമായും നല്ല ബന്ധം പുലർത്തി. കൗൺസിലറായി പൊതുപ്രവർത്തനരംഗത്തേക്ക് ചുവടുവെച്ച ടണ്ഠൻ പിന്നീട് യുപി നിയനിർമാണ സഭയിലെത്തി.



    1991ൽ ലഖ്നൗവിൽ നിന്ന് എ ബി വാജ്പേയി മത്സരരംഗത്തെത്തിയതോടെ ടണ്ഠൻ പ്രധാന നേതാവായി വളർന്നു. വാജ്പേയുടെ തെര‍ഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചതും ടണ്ഠനായിരുന്നു. രോഗബാധയെ തുടർന്ന് വാജ്പേയി കളമൊഴിഞ്ഞപ്പോൾ ലഖ്നൗവിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ടണ്ഠനെത്തി. 15ാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ റിത ബഹുഗുണ ജോഷിയെ 40,000 വോട്ടുകൾക്കാണ് ടണ്ഠൻ പരാജയപ്പെടുത്തിയത്.



    TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]

    2014ൽ പാർട്ടി അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് മാറ്റി പകരം രാജ്നാഥ് സിംഗിന് സീറ്റ് നൽകി. ഇതോടെ ടണ്ഠന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായെന്ന് പലരും വിധിയെഴുതി. എന്നാൽ 2018ൽ ബിഹാർ ഗവർണറായി ടണ്ഠനെ നിയമിച്ചു. 2019ൽ മധ്യപ്രദേശ് ഗവർണറായി. അശുതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്. അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിച്ചതോടെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നൽകിയിരുന്നു.
    Published by:Rajesh V
    First published: