• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | മാസ്ക് വച്ചതുകൊണ്ട് ജനങ്ങൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാകരുത്; വ്യത്യസ്തനായി മധ്യപ്രദേശിലെ മന്ത്രി

COVID 19 | മാസ്ക് വച്ചതുകൊണ്ട് ജനങ്ങൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാകരുത്; വ്യത്യസ്തനായി മധ്യപ്രദേശിലെ മന്ത്രി

മന്ത്രിയായിരിക്കുന്ന ഒരാളുടെ അന്തസ്സിന് ചേരുന്നതല്ല ഇത്തരത്തിലുള്ള മാസ്കെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ജൂലൈയിലാണ് ശർമ ആഭ്യന്തരമന്ത്രിയായി നിയമിക്കപ്പെട്ടത്. പാർലമെന്ററി കാര്യത്തിന്റെയും ചുമതല അദ്ദേഹത്തിനാണ്.

നരോട്ടം മിശ്ര

നരോട്ടം മിശ്ര

  • Last Updated :
  • Share this:
    ലഖ്നൗ: കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ മനുഷ്യരുടെ ജീവിതരീതികൾക്കും മാറ്റം വന്നു. മാസ്കും സാമൂഹ്യഅകലവും ഹാൻഡ് സാനിറ്റൈസറും ജീവിതത്തിന്റെ തന്നെ ഭാഗമായി. കൊറോണ വൈറസ് ബാധയ്ക്ക് എതിരായ ഒരേയൊരു പ്രതിരോധം മാസ്ക് ആണെന്ന് ആരോഗ്യവിദഗ്ദർ നിർദ്ദേശിച്ചതോടെ പൊതുസ്ഥലങ്ങളിൽ മാസ്ക് വയ്ക്കുന്നത് സർക്കാരുകളും നിർബന്ധമാക്കി.

    ആദ്യമൊക്ക ആളുകൾ കൊറോണയിൽ നിന്നുള്ള രക്ഷ മാത്രമായിരുന്നു മാസ്ക് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ, പിന്നെപ്പിന്നെ ആരോഗ്യ സുരക്ഷയ്ക്കൊപ്പം മാസ്കിൽ അൽപസ്വൽപം ഡിസൈനുകളും ആളുകൾ പരീക്ഷിച്ചു തുടങ്ങി. ഇങ്ങനെ മാസ്ക്കിന്റെ കാര്യത്തിൽ വ്യത്യസ്തനായിരിക്കുകയാണ് മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. തന്റെ മുഖത്തോട് ചേർന്നു നിൽക്കുന്ന വിധത്തിലാണ് അദ്ദേഹം മാസ്ക് തയ്യാറാക്കിയത്. മാസ്ക് കൊണ്ട് മറയ്ക്കപ്പെടുന്ന മുഖത്തിന്റെ ഭാഗം മാസ്കിൽ പുനഃസൃഷ്ടിച്ചു. ഏതായാലും മാസ്ക് വച്ചതുകൊണ്ട് മന്ത്രിയെ തിരിച്ചറിയില്ലെന്ന ബുദ്ധിമുട്ട് ഇനി ഏതായാലും ഇല്ല.

    You may also like:ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും [NEWS]നാട്ടിൽ നടക്കുന്നതും വകുപ്പിൽ നടക്കുന്നതും ഒന്നും അറിയുന്നില്ലെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണൻ [NEWS] മൂന്നുവർഷം മുമ്പ് 'മരിച്ച' ഭാര്യ അതിഥികളെ സ്വീകരിക്കാൻ ഗൃഹപ്രവേശന ചടങ്ങിലെത്തി [NEWS]

    അതേസമയം, മന്ത്രിയുടെ പുതിയ മാസ്ക്കിന് സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററിൽ നിന്ന് ലഭിച്ചത്. ചിലർ അഭിനന്ദിക്കുമ്പോൾ മറ്റു ചിലർ അപമാനകരമെന്നാണ് മാസ്ക് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. അതേസമയം, മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തിയ ഒരാൾ ഇതൊരു മികച്ച നീക്കമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇത്തരം മാസ്കുകൾ എല്ലാവരും ധരിക്കണമെന്നും അങ്ങനെ വന്നാൽ മാസ്ക് മുഖത്ത് നിന്ന് മാറ്റാതെ തന്നെ ആളുകളെ തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





    എന്നാൽ, മന്ത്രിയായിരിക്കുന്ന ഒരാളുടെ അന്തസ്സിന് ചേരുന്നതല്ല ഇത്തരത്തിലുള്ള മാസ്കെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ജൂലൈയിലാണ് ശർമ ആഭ്യന്തരമന്ത്രിയായി നിയമിക്കപ്പെട്ടത്. പാർലമെന്ററി കാര്യത്തിന്റെയും ചുമതല അദ്ദേഹത്തിനാണ്.
    Published by:Joys Joy
    First published: