നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആരെ വിഷമിപ്പിക്കും? യുവാവ് കാമുകിയെയും വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെയും ഒരേ മണ്ഡപത്തിൽ വിവാഹം ചെയ്തു

  ആരെ വിഷമിപ്പിക്കും? യുവാവ് കാമുകിയെയും വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെയും ഒരേ മണ്ഡപത്തിൽ വിവാഹം ചെയ്തു

  കെരിയ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവാണ് ഉയികെ. ഹൊഷംഗബാദ് ജില്ലയിൽ നിന്നുമുള്ള പെൺകുട്ടിയെയും ഘോഡഡോംഗ്രി ബ്ലോക്കിലെ കൊയലാരി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെയുമാണ് വിവാഹം കഴിച്ചത്.

  വിവാഹച്ചടങ്ങിൽനിന്ന്

  വിവാഹച്ചടങ്ങിൽനിന്ന്

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: കാമുകിയെ ഒഴിവാക്കാനും വയ്യ, വീട്ടുകാരെ സങ്കടപ്പെടുത്താനും വയ്യ. പിന്നെ ഒന്നും നോക്കിയില്ല ഒരേ മണ്ഡപത്തിൽ വെച്ച് കാമുകിയെയും വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെയും വിവാഹം ചെയ്തു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എല്ലാ ആചാരങ്ങളും അനുസരിച്ച് ആയിരുന്നു വിവാഹം.

   ജൂലൈ എട്ടിനായിരുന്നു അത്യധികം കൗതുകകരമായ വിവാഹം നടന്നത്. മധ്യപ്രദേശിലെ ബേതുലിൽ താമസിക്കുന്ന സന്ദീപ് ഉയികെ എന്ന യുവാവാണ് ഒരേസമയം രണ്ട് യുവതികളെ വിവാഹം കഴിച്ചത്. ഘോഡഡോംഗ്രി ബ്ലോക്കിനു കീഴിലെ കെരിയ ഗ്രാമത്തിൽ ആണ് സംഭവം. ബേതുൽ ജില്ല ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് സംഭവം. അതേസമയം, ഇങ്ങനെ ഒരു കല്യാണം എങ്ങനെ സംഭവിച്ചെന്ന് ജില്ല ഭരണാധികാരികൾ അന്വേഷിച്ചു വരികയാണ്.

   You may also like:കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]

   കെരിയ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവാണ് ഉയികെ. ഹൊഷംഗബാദ് ജില്ലയിൽ നിന്നുമുള്ള പെൺകുട്ടിയെയും ഘോഡഡോംഗ്രി ബ്ലോക്കിലെ കൊയലാരി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെയുമാണ് വിവാഹം കഴിച്ചത്. ഭോപ്പാലിൽ പഠിക്കുന്ന കാലത്താണ് ഹൊഷംഗബാദുകാരിയായ യുവതിയുമായി പരിചയമായത്. പ്രണയബന്ധം മുന്നോട്ടു പോകുന്നതിനിടയിൽ മാതാപിതാക്കൾ കൊയലരിയിലുള്ള മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു. ഇത് തർക്കത്തിലേക്ക് പോകുകയും മൂന്ന് കുടുംബങ്ങളും പഞ്ചായത്തിനായി ഒത്തുചേരുകയും ചെയ്തു. ഉയികെയ്ക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ സമ്മതമാണെങ്കിൽ രണ്ടു പേരും ഉയികെയെ വിവാഹം കഴിക്കട്ടെയെന്ന് യോഗം സമ്മതിച്ചു. പെൺകുട്ടികൾ ഇതിന് സമ്മതം അറിയിക്കുകയായിരുന്നു.

   തുടർന്ന് കെരിയ ഗ്രാമത്തിൽ വിവാഹച്ചടങ്ങുകൾ നടന്നു. വരന്റെയും രണ്ട് പെൺകുട്ടികളുടെയും വീട്ടുകാർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ വിവാഹം നടത്താൻ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. എന്നാൽ, അനുമതി തേടിയിട്ടില്ലെന്നും ഘോഡഡോംഗ്രി തഹസിൽദാർ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ ഉദ്യോഗസ്ഥനെ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
   Published by:Joys Joy
   First published:
   )}