ന്യൂഡൽഹി: കോൺഗ്രസ് നേതാവ്
രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും
ബിജെപി നേതാവുമായ നരോത്തം മിശ്ര. ഇപ്പോൾ അധികാരത്തിൽ കോൺഗ്രസ് ആയിരുന്നെങ്കിൽ ചൈനയെ 15 മിനിറ്റിനുള്ളിൽ ലഡാക്കിൽ നിന്നും പുറത്താക്കുമായിരുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഇത്രയും ഗുണമേന്മയുള്ള മയക്കുമരുന്ന് താങ്കൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന്' നരോത്തം മിശ്ര ചോദിച്ചു.
'പത്തു ദിവസത്തിനുള്ളിൽ കർഷകരുടെ വായ്പ എഴുതിത്തള്ളൽ, 15 മിനിറ്റു കൊണ്ട് ചൈനയെ പുറത്താക്കൽ... ഇതെല്ലാം അദ്ദേഹത്തെ പഠിപ്പിക്കുന്ന അധ്യാപകനെ ഞാൻ നമിക്കുന്നു. എവിടെ നിന്നാണ് താങ്കൾക്ക് ഇത്രയും ഗുണമേന്മയുള്ള മയക്കുമരുന്ന് ലഭിക്കുന്നത്' - എന്നായിരുന്നു കോൺഗ്രസ് നേതാവിന് എതിരെയുള്ള മിശ്രയുടെ പരിഹാസം.
You may also like:പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം [NEWS]'സഞ്ജുവിനെ എടുത്തുയർത്തുന്നത് നല്ലത്, കളി മോശമായാൽ താഴെയിട്ട് മെതിക്കരുത്' [NEWS] ബ്രെസയും വെന്യുവും നെക്സോണും പിന്നിലായി; ആദ്യമാസം തന്നെ സോണറ്റ് ഒന്നാമത് [NEWS]
തന്റെ 'ഖേത്തി ബച്ചാവോ യാത്ര'യുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. പ്രസംഗത്തിൽ പ്രധാനമന്ത്രി
നരേന്ദ്ര മോദിയെ അദ്ദേഹം ഭീരുവെന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. 'ഭീരുവായ പ്രധാനമന്ത്രി പറയുന്നു ആരും നമ്മുടെ ഭൂമി എടുത്തിട്ടില്ലെന്ന്. ഇന്ന്, മറ്റൊരു രാജ്യം ഭൂമിയെടുത്ത ഒരു രാജ്യം മാത്രമേ ലോകത്തുള്ളൂ. മറ്റൊരു രാജ്യം വന്ന് 1200 സ്ക്വയർ കിലോമീറ്റർ കൈവശപ്പെടുത്തിയ ആ രാജ്യം ഇന്ത്യയാണ്. പ്രധാനമന്ത്രി സ്വയം 'ദേശഭക്തൻ' എന്നാണ് വിളിക്കുന്നത്. എന്നാൽ, ചൈനയുടെ സൈന്യം മുഴുവൻ നമ്മുടെ പ്രദേശത്തുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. എന്തു തരത്തിലുള്ള ദേശഭക്തിയാണ് ഇത്? ഞങ്ങളായിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ 15 മിനിറ്റിനുള്ളിൽ ചൈനയെ പുറത്താക്കുമായിരുന്നു" - ഇതായിരുന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത്.
നാലുമാസം മുമ്പാണ് ചൈന നമ്മുടെ പ്രദേശത്തിനുള്ളിൽ വന്നത്. അവരെ പുറത്താക്കാൻ എത്ര സമയമെടുക്കും. യുപിഎ സർക്കാർ രൂപീകരിക്കപ്പെടാത്ത കാലം വരെ ചൈന ഈ പ്രദേശം കൈവശപ്പെടുത്തി വയ്ക്കുമെന്ന് എനിക്ക് തോന്നുന്നു. മോദി രാജ്യത്തെ ദുർബലപ്പെടുത്തിയതിനാൽ ചൈന ഇന്ത്യയിൽ പ്രവേശിച്ച് നമ്മുടെ സൈനികരെ കൊല്ലാൻ തുനിഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ശക്തി പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും തന്റെ പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രിയുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.