ഭോപ്പാല്‍: മധ്യപ്രദേശിലെ (Madhya Pradesh) തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്ക്കാന് (liquor sale) അനുവദിച്ചുകൊണ്ട് ബിജെപി സര്‍ക്കാരിന്റെ പുതിയ എക്സൈസ് നയം. മദ്യവില 20 ശതമാനം കുറയ്ക്കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ നയം അനുമതി നല്കുന്നു. മദ്യ വില്‍പ്പന പ്രായോഗികമാക്കുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ നയം അനുസരിച്ച് ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്ക്കാന് അനുമതി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഇതിന് നിശ്ചിത ഫീസ് ഈടാക്കും.
ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കാനും പുതിയ മദ്യ നയം നിര്‍ദേശിക്കുന്നു. അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി ഈടാക്കുക. മദ്യവില്‍പ്പന കേന്ദ്രങ്ങളിലുടെ വിദേശ മദ്യത്തിനൊപ്പം നാടന്‍ മദ്യവും ബിയറും വില്ക്കാന് അനുവദിക്കും. വ്യാജ മദ്യം തടയുന്നതു ലക്ഷ്യമിട്ടാണ് നടപടി. കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കുമെന്നും നയത്തില്‍ പറയുന്നുണ്ട്.
INS Ranvir | INS രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്നു നാവികര്‍ക്ക് വീരമൃത്യു; 11 പേര്‍ക്ക് പരിക്ക്
മുംബൈ: നാവികസേനാ നിലയത്തിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂന്ന് നാവികര്‍ക്ക് വീരമൃത്യു. 11 പേര്‍ക്ക് പരിക്കേറ്റു. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഫോടനം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാര്‍ത്തക്കുറിപ്പിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍. കിഴക്കന്‍ നാവിക കമാന്‍ഡില്‍ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനല്‍ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎന്‍എസ് രണ്‍വീര്‍. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.