മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളിലെ (Government School) വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മാസവും സ്കൂളുകൾക്ക് റാങ്കിംഗ് (Ranking) നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്കാണ് റാങ്കിംഗ് നല്‍കുക. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനം അനുസരിച്ച്, വിദ്യാഭ്യാസ നിലവാരത്തെ അടിസ്ഥാനമാക്കി 52 ജില്ലകളിലെയും സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ റാങ്കുകള്‍ നല്കാന് തുടങ്ങും. ചുമതലകള്‍ നിറവേറ്റുന്നതിനും ഉയര്‍ന്ന നിലവാരമുള്ള വര്‍ക്കുകള്‍ക്കും സ്കൂളുകള്‍ക്ക് ലഭിക്കുന്ന പോയിന്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റാങ്ക് നല്‍കുക.
മധ്യപ്രദേശ് മുഖ്യമന്ത്രി (Madhya Pradesh CM) ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്കൂളുകള്‍ക്ക് റാങ്ക് നല്കാന് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്. സ്കൂളുകളുടെ പ്രതിമാസ റാങ്കിംഗ് സിഎം ഡാഷ്ബോര്‍ഡില്‍ (CM dashboard) പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
सरकारी स्कूलों में शिक्षा का स्तर होगा और भी बेहतर
➡️ राज्य शिक्षा केंद्र हर महीने जारी करेगा स्कूलों की रैकिंग
➡️ कक्षा 1 से 8वीं तक की शासकीय शालाओं की रैकिंग होगी जारी
➡️ प्रदेश के सभी 52 जिलों की प्रावधिक रैकिंग की जाएगी जारी#SchoolEducationMP#JansamparkMPpic.twitter.com/1ELRVCKBaO
— School Education Department, MP (@schooledump) May 20, 2022
അതേസമയം, ഈ മാസം ആദ്യം ശിവരാജ് സിംഗ് ചൗഹാന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിരുന്നു. ജൂലൈ മുതല്‍ സ്കോളര്‍ഷിപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വല്ലഭ ഭവനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ക്യാബിനറ്റ് മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന അധ്യാപകരെയും സഹായിക്കാനാണ് സ്കോളര്‍ഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ സംസ്കൃത അധ്യാപകരുടെ ഒഴിവുകള്‍ നികത്തുകയും ചെയ്യും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, ഇതുവരെ 1900 തസ്തികകള്‍ നികത്തിയിട്ടുണ്ട്. ബാക്കിയുള്ള തസ്തികകളിലേക്ക് റിക്രൂട്ട്മെന്റുകള്‍ നടക്കുകയാണ്. കൂടാതെ, സ്ഥിരം അധ്യാപകരെ നിയമിക്കുന്നത് വരെ, ഗസ്റ്റ് അധ്യാപകരെ നിയോഗിക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവാന് പരശുരാമനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഉള്‍പ്പെടെ മുഖ്യമന്ത്രി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
'കരിക്കുലം കമ്മിറ്റിയെ വിളിച്ച് പാഠ്യപദ്ധതിയില്‍ ഭഗവാന് പരശുരാമനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുമെന്നും എല്ലാ വിദ്യാര്‍ത്ഥികളും സംസ്കൃതം, ഭഗവാന് റാം, പരശുരാമന്, കൃഷ്ണന്, ഭഗവദ്ഗീത എന്നിവ പഠിക്കണമെന്നും ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല, കാരണം ഇതാണ് നമ്മുടെ സനാതന സംസ്കാരം, ഇത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം എന്നും'' ഭോപ്പാലിലെ ലാല്‍ഘട്ടി ഗുഫ ക്ഷേത്രത്തില്‍ ഭഗവാന് പരശുരാമന്റെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ചൗഹാന് പ്രഖ്യാപിച്ചു. കൂടാതെ, ക്ഷേത്ര പൂജാരിമാരുടെ പ്രതിമാസ വേതനം 5,000 രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2018 ഏപ്രിലില്‍, സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവാന് പരശുരാമനെക്കുറിച്ചുള്ള ഒരു അധ്യായം ഉള്‍പ്പെടുത്താന്‍ അന്നത്തെ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.