നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് തുടങ്ങി

    മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് തുടങ്ങി

    • Last Updated :
    • Share this:
      മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കും മിസോറാമിൽ 40 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. കർശന സുരക്ഷാക്രമീകരണങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.

      ഭരണത്തില്‍ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. 230 അംഗ നിയമസഭയിലേക്ക് 2907 പേരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭാര്യാസഹോദരന്‍ സഞ്ജയ് സിങ് മസാനി തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്.

      തുടര്‍ച്ചയായ മൂന്നാംവട്ട ഭരണമാണ് മിസോറമില്‍ കോണ്‍ഗ്രസ് തേടുന്നത്. മുന്‍ മുഖ്യമന്ത്രി സോറാംതാംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ടില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. 40 അംഗ നിയമസഭയിലേക്ക് 209 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 34, എംഎന്‍എഫ് അഞ്ച്, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഒന്ന് എന്നിങ്ങനെയാണ് 2013ലെ കക്ഷിനില.

      First published:
      )}