• HOME
  • »
  • NEWS
  • »
  • india
  • »
  • മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോൺഗ്രസും ബിജെപിയും വിപ്പ് നൽകി; കമൽനാഥ് രാജിവെക്കുമോ?

മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോൺഗ്രസും ബിജെപിയും വിപ്പ് നൽകി; കമൽനാഥ് രാജിവെക്കുമോ?

MadhyaPradesh Trust Vote Today | ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചേക്കും എന്നാണ് സൂചന

Kamal-Nath

Kamal-Nath

  • Last Updated :
  • Share this:
    ഭോപ്പാല്‍: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്റെ ഭാവി ഇന്നറിയാം. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകി. മധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. വിശ്വാസവോട്ടെടുപ്പ് തത്സയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

    ഇതിനിടെ,ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ്സില്‍നിന്ന് 22 എംഎല്‍എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.

    You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

    ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 22 എംഎല്‍എമാര്‍ വിമതരായതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലായത്. ഇവരില്‍ ആറുപേരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയുള്ള 16 പേര്‍ക്ക് സഭയിലെത്താന്‍ പൊലീസ് സംരക്ഷണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    ആറുപേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ മധ്യപ്രദേശ് നിയമസഭയില്‍ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി.ജെ.പി.ക്ക് ഇപ്പോള്‍ 107 പേരുടെ പിന്തുണയാണുള്ളത്. വിമതരായ 16 പേരെക്കൂടി കൂട്ടിയാല്‍ കോണ്‍ഗ്രസ്സിന് 108 അംഗങ്ങളുണ്ടാകും. എന്നാല്‍ അവരുടെ രാജിയും സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആകും.
    Published by:Rajesh V
    First published: