• HOME
 • »
 • NEWS
 • »
 • india
 • »
 • സ്വവർഗ ദമ്പതികളുടെ കേസിൽ വിധി പറയുന്നതിന് മുമ്പ് മനഃശാസ്ത്രജ്ഞയുടെ സഹായം തേടി മദ്രാസ് ഹൈക്കോടതി ജഡ്ജി

സ്വവർഗ ദമ്പതികളുടെ കേസിൽ വിധി പറയുന്നതിന് മുമ്പ് മനഃശാസ്ത്രജ്ഞയുടെ സഹായം തേടി മദ്രാസ് ഹൈക്കോടതി ജഡ്ജി

ഈ വിഷയത്തെ സംബന്ധിച്ച് തനിക്ക് ആവശ്യമായ ഉൾക്കാഴ്ച ഇല്ലെന്ന് തുറന്നു സമ്മതിച്ച ജസ്റ്റിസ് വെങ്കടേഷ് ഈ കേസിന്മേലുള്ള വിധി തന്റെ തലയിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് വരേണ്ടതെന്നും പറഞ്ഞു.

Justice Anand

Justice Anand

 • News18
 • Last Updated :
 • Share this:
  ചെന്നൈ: ലെസ്ബിയൻ ദമ്പതികളുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധി പറയുന്നതിനു മുമ്പ് മദ്രാസ് ഹൈക്കോടതി ജഡ്ജി സ്വവർഗ ലൈംഗികതയെക്കുറിച്ചും സ്വവർഗ ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തമായ ധാരണ ലഭിക്കുന്നതിനായി ഒരു മനഃശാസ്ത്രജ്ഞയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. മധുരയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ സംബന്ധിച്ച ഒരു കേസിൽ വിധി പറയവേയാണ് കഴിഞ്ഞ ബുധനാഴ്ച തമിഴ്‌നാട്ടിൽ ഈ സംഭവം ഉണ്ടായത്. മനഃശാസ്ത്രജ്ഞയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേസിലെ എഫ് ഐ ആർ റദ്ദാക്കാൻ ജഡ്ജി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഇരുസ്ത്രീകളുടെയും മാതാപിതാക്കൾ മക്കളെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ട് നൽകിയ കേസിലാണ് ജഡ്ജി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

  ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് പ്രകാരം ചെന്നൈയിൽ നിന്നുള്ള മനഃശാസ്ത്രജ്ഞയായ വിദ്യ ദിനകരനെയാണ് സ്വവർഗലൈംഗികതയെക്കുറിച്ചും സ്വവർഗ ദമ്പതികൾക്കിടയിലെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണ ലഭിക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് സമീപിച്ചത്. ഈ വിഷയത്തെ സംബന്ധിച്ച് തനിക്ക് ആവശ്യമായ ഉൾക്കാഴ്ച ഇല്ലെന്ന് തുറന്നു സമ്മതിച്ച ജസ്റ്റിസ് വെങ്കടേഷ് ഈ കേസിന്മേലുള്ള വിധി തന്റെ തലയിൽ നിന്നല്ല, ഹൃദയത്തിൽ നിന്നാണ് വരേണ്ടതെന്നും പറഞ്ഞു.

  ഡയാന രാജകുമാരിയുടെ 1981ലെ വിവാഹ വസ്ത്രം 25 വർഷത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കുന്നു

  ഒരു പ്രൊഫഷണലുമായുള്ള കൂടിക്കാഴ്‌ച സ്വവർഗ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ തന്നെ സഹായിക്കുമെന്നും അത് തന്റെ വളർച്ചയ്ക്ക് വഴി തുറക്കുമെന്നും ബോധ്യപ്പെട്ടതിനാലാണ് വിദ്യ ദിനകരനുമായി സംസാരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആ സെഷന് ശേഷം പുറപ്പെടുവിക്കുന്ന ഏതൊരു വിധിയും തന്റെ ഹൃദയത്തിൽ നിന്ന് വരുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബ്; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ലാബ് അധികൃതർ

  ഈ കേസിൽ പെറ്റീഷൻ സമർപ്പിച്ചവർക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ഇരു സ്ത്രീകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നും വിധിന്യായത്തിൽ മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സ്ത്രീകൾക്ക് തങ്ങളുടെ മാതാപിതാക്കളോട് യാതൊരു വിദ്വേഷവും ഇല്ലെന്നും തങ്ങളുടെ ബന്ധത്തെ വേർപിരിക്കാൻ അവർ ഇടപെടുമോ എന്ന ഭയം മാത്രമേ ഉള്ളുവെന്നും കോടതി നിരീക്ഷിച്ചു. മുമ്പ് മാതാപിതാക്കൾക്കും പെൺകുട്ടികൾക്കും കൗൺസിലിങ്ങ് നൽകണമെന്നും കോടതി വിധിച്ചിരുന്നു.

  KV Anand Passes Away | സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; ഓർമയാകുന്നത് തേന്മാവിൻ കൊമ്പത്തിന്റെ ക്യാമറാമാൻ

  മാതാപിതാക്കളുടെ ഉത്കണ്ഠ ഇത്തരം ബന്ധങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ, സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം, പെൺകുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലം ഉണ്ടാകുന്നതാണെന്ന് വിലയിരുത്തിയ കോടതി മനഃശാസ്ത്രജ്ഞയുടെ അഭിപ്രായത്തിൽ ഇരു സ്ത്രീകളെയും നിർബന്ധിതമായി വേർപിരിക്കുന്നത് അവരിൽ കനത്ത ആഘാതം സൃഷ്ടിക്കുമെന്നും സൂചിപ്പിച്ചു.

  Fake Covid-19 RT-PCR test | എറണാകുളത്ത് വ്യാജ RT-PCR സർട്ടിഫിക്കറ്റ് നൽകുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

  തമിഴ്‌നാട്ടിൽ നിന്നുള്ള ഈ ദമ്പതികൾക്ക് ആശ്വാസമായ വിധിന്യായമാണ് മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെങ്കിലും ഇന്ത്യയിലെമ്പാടുമുള്ള സ്വവർഗ ദമ്പതികൾ ആ നിലയ്ക്കുള്ള തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമപരിരക്ഷയുടെ അഭാവത്തിൽ വലിയ സാമൂഹ്യ വിവേചനവും അടിച്ചമർത്തലുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 2019ൽ സെക്ഷൻ 377 കുറ്റകരമല്ലാതാക്കി മാറ്റിയെങ്കിലും എൽ ജി ബി ടി ക്യൂ ഐ എ വിഭാഗങ്ങളിൽപ്പെടുന്ന ദമ്പതികൾ തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥ, മാതാപിതാക്കളുടെ ഇടപെടൽ മൂലമുള്ള വേർപിരിയൽ, നിയമത്തിന് മുന്നിൽ അംഗീകാരമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നു.
  Published by:Joys Joy
  First published: