• HOME
  • »
  • NEWS
  • »
  • india
  • »
  • ഉടുമൽപേട്ട ദുരഭിമാന കൊലപാതകം: പിതാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി; അഞ്ചുപേർക്ക് ജീവപര്യന്തം

ഉടുമൽപേട്ട ദുരഭിമാന കൊലപാതകം: പിതാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി; അഞ്ചുപേർക്ക് ജീവപര്യന്തം

തിരുപ്പൂർ ജില്ല കോടതി ജഡ്ജി അലമേലു നടരാജൻ 2017 ഡിസംബറിലാണ് ചിന്നസ്വാമിക്ക് വധശിക്ഷ വിധിച്ചത്. മറ്റ് പ്രതികൾക്കും വധശിക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു.

  • News18
  • Last Updated :
  • Share this:
    #പൂർണിമ മുരളി

    ചെന്നൈ: കൗസല്യ - ശങ്കർ ദുരഭിമാന കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ചു. കേസിലെ പതിനൊന്ന് പ്രതികളെയും കീഴ്ക്കോടതി ശിക്ഷിച്ച് രണ്ടരവർഷത്തിനു ശേഷമാണ് ഹൈക്കോടതി വിധി. കൗസല്യയുടെ പിതാവ് ചിന്നസ്വാമിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കൂടാതെ, അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും മറ്റ് അഞ്ചുപേർക്ക് വധശിക്ഷയും വിധിച്ചു.

    അതേസമയം, വിധി ഒരേസമയം ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ആണെന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ കൗസല്യ പറഞ്ഞു. ആദ്യം അനന്തലക്ഷ്മിയെ സ്വതന്ത്രയാക്കി. ഇപ്പോൾ, ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കി. മറ്റുള്ളവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. അനന്തലക്ഷ്മിയുടെ കേസിലെ വിധിന്യായത്തിന് എതിരായ അപ്പീൽ മാറ്റി വെച്ചിരിക്കുകയാണെന്നും കൗസല്യ ആരോപിച്ചു.

    പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ സമയത്ത് ഹൈക്കോടതി ഈ കേസിൽ വിധി പ്രഖ്യാപിച്ചത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും കൗസല്യ പറഞ്ഞു.

    തിരുപ്പൂർ ജില്ല കോടതി ജഡ്ജി അലമേലു നടരാജൻ 2017 ഡിസംബറിലാണ് ചിന്നസ്വാമിക്ക് വധശിക്ഷ വിധിച്ചത്. മറ്റ് പ്രതികൾക്കും വധശിക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു.

    ചിന്നസ്വാമി നടത്തിയെന്ന് പറയപ്പെടുന്ന ഗൂഢാലോന ശരിയായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് സി എൻ എൻ ന്യൂസ് 18നോട് സംസാരിക്കവേ ചിന്നസ്വാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. അമ്മയ്ക്ക് പങ്കുണ്ടെന്ന വാദം വിചാരണക്കോടതി പോലും അംഗീകരിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ മദ്രാസ് ഹൈക്കോടതിയിലും അച്ഛന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ല.

    You may also like:പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനം താഴെ എത്തിയേക്കും? [NEWS]'കള്ളക്കടത്തിനെന്ത് കോവിഡ്? ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കരിപ്പൂരിൽ പിടിച്ചത് 2.21 കിലോ സ്വർണം [NEWS] CBSE - JEE- NEET പരീക്ഷകൾ ; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും [NEWS]

    തമിഴ്നാടിന്റെ ജാതി ചരിത്രത്തിലെ ഞെട്ടലുളവാക്കുന്ന ഒരു അധ്യായമാണ് കൗസല്യ - ശങ്കർ കൊലപാതകം. 2016 മാർച്ച് 13ന് ഉദുമൽപേട് ബസ് സ്റ്റാൻഡിൽ വെച്ചാണ് ശങ്കറിനെയും കൗസല്യയെയും മൂന്നംഗസംഘം ആക്രമിച്ചത്. ശങ്കറിന് 22 വയസും കൗസല്യയ്ക്ക് 19 വയസുമായിരുന്നു അന്ന്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ശങ്കർ കൊല്ലപ്പെട്ടു. കൗസല്യ രക്ഷപ്പെട്ടു, പിന്നീട് ദുരഭിമാന കൊലകൾക്കെതിരെയുള്ള തമിഴ്നാട്ടിലെ പ്രചാരകയായി മാറി കൗസല്യ.
    First published: