• HOME
  • »
  • NEWS
  • »
  • india
  • »
  • Madras High Court | അതിജീവിതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; പീഡനക്കേസുകളില്‍ ' രണ്ട് വിരല്‍' പരിശോധന അവസാനിപ്പിക്കണം: മദ്രാസ് ഹൈക്കോടതി

Madras High Court | അതിജീവിതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; പീഡനക്കേസുകളില്‍ ' രണ്ട് വിരല്‍' പരിശോധന അവസാനിപ്പിക്കണം: മദ്രാസ് ഹൈക്കോടതി

അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

  • Share this:
    ചെന്നൈ : ലൈംഗികാതിക്രമത്തെ (sexual offences)
    അതിജീവിക്കുന്ന പെൺകുട്ടികളില്‍ ‘രണ്ടു വിരൽ’ (Two Finger Test) പരിശോധന നടത്താന്‍  പാടില്ലെന്നും ഇതിൽ നിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നും മദ്രാസ് ഹൈക്കോടതി (High Court of Madras) സർക്കാരിനോട് ഉത്തരവിട്ടു. ഈ ‘ദുരാചാരം’ എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയും പല ഹൈക്കോടതികളും പറഞ്ഞിട്ടും ഇപ്പോഴും ഈ രീതി തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

    ലൈംഗിക കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടവയിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു പരിശോധന ചർച്ചാവിഷയമായത്.

    Also Read- പൊതുസ്ഥലം ദൈവം കൈയേറിയാലും ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; അപ്പീൽ ഹർജി ചെലവുസഹിതം തള്ളി

    ഹരിയാന , ഗുജറാത്ത് ഹൈക്കോടതികള്‍ ഇത് സംബന്ധിച്ച് മുന്‍പ് നടത്തിയ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി രണ്ട് വിരല്‍ പരിശോധന നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

    സ്ത്രീകൾക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി


    സ്ത്രീകൾക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് ഭർത്താവ് ഫയൽ ചെയ്ത കേസ് അമൃത്സറിൽ നിന്നും തന്റെ സ്വദേശമായ പാട്യാലയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി വ്യവഹാരങ്ങൾക്കായി ഭർത്താവിനെ ദൂരെയുള്ള സ്ഥലത്ത് എത്തിക്കുന്നതും ആ തെറ്റിന് ഭാര്യ തന്നെ പ്രയോജനം നേടുന്നതും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് (Justice Fateh Deep Singh) നിരീക്ഷിച്ചു.

    ലിംഗസമത്വത്തിന് വേണ്ടിയുള്ള മുറവിളികൾ ഉയരുന്ന കാലഘട്ടമാണിത്. പക്ഷേ, ഇവിടെ അപേക്ഷക ഭാര്യയായതുകൊണ്ടുമാത്രം അവർക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കോടതിക്ക് ആവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് പറഞ്ഞു. ഇവിടെ ഭർത്താവ് ഒരു ഡീലറും ഭാര്യ ഒരു വീട്ടമ്മയുമാണ്. ഭാര്യയുടെ താത്പര്യ പ്രകാരം ഭർത്താവിനെ കോടതി വ്യവഹാരങ്ങൾ പൂർത്തിയാക്കുന്നതിനായി വളരെ ദൂരം യാത്ര ചെയ്യിക്കേണ്ടി വരുന്നത് അയാളോട് ചെയ്യുന്ന അനീതിയാണ്. താൻ തന്നെ ചെയ്ത തെറ്റിൽ നിന്നും കൂടുതൽ പ്രയോജനങ്ങൾ നേടാൻ ഭാര്യയെ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് കൂട്ടിച്ചേർത്തു. "നിയമപ്രകാരമുള്ള അവകാശങ്ങൾ തേടരുതെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്ന, ഒരു ഭാര്യയുടെ മധുര പ്രതികാരമല്ലാതെ മറ്റൊന്നുമല്ല ഇപ്പോഴത്തെ ഈ ഹർജി", അദ്ദേഹം കൂട്ടിച്ചേർത്തു.

    സിപിസി സെക്ഷൻ 24 പ്രകാരം, തക്കതായ കാരണങ്ങൾ ഇല്ലെങ്കിൽ വിചാരണ ഒരു കോടതിയിൽ നിന്ന് അടുത്ത സബോർഡിനേറ്റ് കോടതിയിലേക്ക് മാറ്റാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

    ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കിനെ തുടർന്നാണ് അമൃത്സറിലെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടത്. പാട്യാലയിലെ നഭയിൽ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുന്ന ഭാര്യ കേസ് ഇവിടേക്കു മാറ്റണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
    Published by:Arun krishna
    First published: