• HOME
  • »
  • NEWS
  • »
  • india
  • »
  • സ്ഥലം മാറ്റം റദ്ദാക്കാനുളള അപേക്ഷ കൊളീജിയം തള്ളി; ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചു

സ്ഥലം മാറ്റം റദ്ദാക്കാനുളള അപേക്ഷ കൊളീജിയം തള്ളി; ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചു

അടുത്തവർഷം ഒക്ടോബർ 20ന് വിരമിക്കാനിരിക്കേയാണ് രാജി.

  • News18
  • Last Updated :
  • Share this:
    ചെന്നൈ: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുള്ള സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന അപേക്ഷ സുപ്രീംകോടതി കൊളീജിയം തള്ളിയതിനെ തുടർന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണി രാജിവെച്ചു. വെള്ളിയാഴ്ച രാത്രി തന്നെ രാജിക്കത്ത് ഇവർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും അയച്ചു.

    മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരും സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് കത്തയച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർ വെള്ളിയാഴ്ച വൈകുന്നേരം വെള്ളിയാഴ്ച സംഘടിപ്പിച്ച വിരുന്നിലാണ് രാജി തീരുമാനം അവർ അറിയിച്ചത്. ജഡ്ജി എന്ന നിലയിൽ ഇതുവരെയുള്ള തന്‍റെ പ്രവർത്തനം സ്വതന്ത്രമായിരുന്നുവെന്നും തന്‍റെ മനഃസാക്ഷി ശുദ്ധമാണെന്നും അടുത്ത സഹപ്രവർത്തകരോട് അവർ പറഞ്ഞു.

    പാല ഉപതെരഞ്ഞെടുപ്പ് ഫലം LDF സർക്കാരിന്‍റെ വിലയിരുത്തൽ; അത് പറയാൻ മടിയില്ലെന്ന് എം.എം മണി

    രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയിൽ 56 ജഡ്ജിമാരാണുള്ളത്. ഇവിടെ നിന്നാണ് മൂന്നു ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് ഇവരെ മാറ്റുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആയിരുന്നു ഇവരെ മദ്രാസ് ഹൈക്കോടതിയിൽ നിയമിച്ചത്. ആ സമയത്ത് ബോംബെ ഹൈക്കോടതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്നു.

    അടുത്തവർഷം ഒക്ടോബർ 20ന് വിരമിക്കാനിരിക്കേയാണ് രാജി.

    First published: