• HOME
  • »
  • NEWS
  • »
  • india
  • »
  • ലോറി വഴിമാറി ഓടി; നികുതി വകുപ്പ് ചുമത്തിയ 18.9 ലക്ഷം പിഴ കോടതിയിലെത്തിയപ്പോള്‍ 5,000

ലോറി വഴിമാറി ഓടി; നികുതി വകുപ്പ് ചുമത്തിയ 18.9 ലക്ഷം പിഴ കോടതിയിലെത്തിയപ്പോള്‍ 5,000

വിരുതുനഗറിേലക്ക് പുറപ്പെട്ട ലോറി വഴിതെറ്റി ശിവകാശിയിലെത്തുകയായിരുന്നു

tax

tax

  • Last Updated :
  • Share this:
    മധുരൈ: പൂണയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടൂവീലറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറി വഴിമാറി ഓടിയതിന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ചുമത്തിയത് 18. 9 ലക്ഷം രൂപ പിഴ. ജിഎസ്ടി വകുപ്പിന്റെ നടപടിയ്‌ക്കെതിരെ വ്യാപരി മദ്രാസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ പിഴ 5,000 രൂപയായി കുറക്കുകയും ചെയ്തു. ഇരുചക്ര വ്യാപാരിയുടെ പരാതി പരിഗണിക്കവേയാണ് കോടതി ഭീമമായ പിഴത്തുക കുറച്ച് നല്‍കിയത്.

    പുണെയില്‍നിന്ന് 40 ഇരുചക്ര വാഹനങ്ങളുമായി വിരുതുനഗറിേലക്ക് പുറപ്പെട്ട ലോറിയാണ് വഴിതെറ്റി ശിവകാശിയിലെത്തിയത്.  അവിടെ വെച്ച് വാഹനം പരിശോധിച്ച ഡിഎസ്ടി വകുപ്പ് ചരക്ക് പിടികൂടി 18,9 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകായിരുന്നു.

    Also Read:  ആരായിരുന്നു സിന്ധു ജോയ്

     

    2018 ഡിസംബര്‍ 23 ന് പൂനെയില്‍ നിന്ന് പുറപ്പെട്ട വാഹനം ഡിസംബര്‍ 28 നായിരുന്ന വിരുതുനഗറില്‍ എത്തേണ്ടത്. എന്നാല്‍ വഴിമാറിയ വാഹനം ഴേു കിലോമീറ്റര്‍ ദൂരം കൂടി അതകം സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവര്‍ ബദ്രിനാഥ് ചോദ്യംചെയ്യലിനോട് സഹകരിച്ചില്ലെന്നും അതിനാലാണ് ലോറി പിടികൂടിയതെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ കോടതിയില്‍ ബോധിപ്പിച്ചത്. തമിഴിലും ഇംഗ്ലീഷിലുമുള്ള ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്ര സ്വദേശിയായ ബദ്രിനാഥിന് ഈ രണ്ടു ഭാഷകളും വശമില്ലായിരുന്നു.

    ചോദ്യം ചെയ്യലുമായി സഹകരിക്കാഞ്ഞത് ഭാഷയറിത്തതിനാലാണെന്ന് നിരീക്ഷിച്ച കോടതി ഡ്രൈവര്‍ക്ക് വഴിമാറിയതാണെന്നും അനധികൃതമായി എത്തിച്ച ചരക്കുകളായിരുന്നില്ല അതെന്നും കണ്ടെത്തുകായിരുന്നു. തുടര്‍ന്ന് 5000 രൂപ പിഴ ഈടാക്കി ചരക്കും ലോറിയും വിട്ടുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. നികുതി ഉദ്യോഗസ്ഥരുടെ നടപടിയില്‍ അത്ഭുതം രേഖപ്പെടുത്തിയ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കി.

    First published: