• HOME
  • »
  • NEWS
  • »
  • india
  • »
  • Madras High Court | എന്തൊരു ചൂട്.. കോട്ട് ഇടാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

Madras High Court | എന്തൊരു ചൂട്.. കോട്ട് ഇടാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

വേനലവധി തുടങ്ങിയതിനാല്‍ നിലവില്‍ അവധിക്കാല ബെഞ്ച് മാത്രമാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത്

  • Share this:
    വേനല്‍ചൂട് (Summer) കടുത്തതോടെ മേല്‍വസ്ത്രമായി ധരിക്കുന്ന കറുത്ത കോട്ട് (Black Coat) ഇടാതെ കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് (Advocates) അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി (Madras High Court ). വേനല്‍ക്കാലം കഴിയും വരെ ഇളവ് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുനീശ്വര്‍നാഥ് ഭണ്ഡാരി അറിയിച്ചു. അഭിഭാഷക സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

    വേനലവധി തുടങ്ങിയതിനാല്‍ നിലവില്‍ അവധിക്കാല ബെഞ്ച് മാത്രമാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത്.തമിഴ്നാട്ടില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കത്തിരിക്കാലമാണ് ഇപ്പോള്‍. ഈ മാസം ഇരുപത്തിയെട്ടോടെ കത്തിരിമാസം അവസാനിക്കും. ഇതിന് പിന്നാലെ പടിപടിയായി ചൂട് കുറയുകയാണ് പതിവ്.

    Also Read- പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല; അലഹാബാദ് ഹൈക്കോടതി

    വേനല്‍മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും ചെന്നൈയില്‍ ഇതുവരെ മഴ പെയ്തിട്ടില്ല. വേനല്‍ കനക്കുന്നതിനിടെ കോട്ട് ഒഴിവാക്കാന്‍ അനുവദിച്ച കോടതിയുടെ നടപടിയില്‍ അഭിഭാഷകര്‍ നന്ദി അറിയിച്ചു.

    തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര

    തമിഴ്നാട് സർക്കാർ (Tamil Nadu Government) ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ (Free Travel for Children) പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.

    Also Read- 'കുറ്റകൃത്യത്തിന്റെ നിറം നൽകുന്നത് ശരിയല്ല'; പതിനേഴുകാരി ഗർഭിണിയായ കേസിൽ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

    ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് അരടിക്കറ്റും നൽകിയിരുന്നു. ഇനി അ‍ഞ്ചു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് യാത്ര ചെയ്യാൻ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികൾക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും 6 വയസ് മുതലാണ് കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നത്.

    നേരത്തെ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മുതിർന്ന പൗരന്മാർ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഈ ഇനത്തില്‍ പ്രതിവര്‍ഷം 2500 കോടി രൂപയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നത്.

    'റൊമ്പ നന്‍ട്രി' അട്ടപ്പാടി - മേട്ടുപ്പാളയം ബസ് സര്‍വീസുമായി തമിഴ്നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍
    അട്ടപ്പാടി (Attappadi) വഴി മണ്ണാര്‍ക്കാട്ടേക്ക് (Mannarkkad) ബസ് സര്‍വീസ് ആരംഭിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (Tamil Nadu State Transport Corporation) ബസാണ് മേട്ടുപ്പാളയത്ത് (Mettupalayam) നിന്നും മണ്ണാര്‍ക്കാട്ടേക്ക് ദിവസേന സര്‍വീസ് നടത്തുന്നത്. ആദിവാസികള്‍ക്കും വ്യാപാരികള്‍ക്കും സര്‍വീസ് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.  മണ്ണാര്‍ക്കാട്ടെ തമിഴ് കുടിയേറ്റക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.




    കുടിയേറ്റക്കാര്‍ക്ക് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി തമിഴ്നാടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ ഏറെയുണ്ട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍. തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ് സര്‍വീസ് അട്ടപ്പാടി വഴി നടത്തണമെന്നത് സ്ഥലത്തെ തമിഴ് കുടിയേറ്റക്കാരുടെ നിരന്തര ആവശ്യമായിരുന്നു.

    എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സര്‍വീസിന് അനുമതി കിട്ടി. രാവിലെ 6 മണിക്ക് മേട്ടുപ്പാളയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ആനക്കട്ടി-അഗളി-മുക്കാലി വഴി 11.30യോടെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍  എത്തും. 12 മണിക്ക് മണ്ണാര്‍ക്കാട് നിന്ന് ആരംഭിക്കുന്ന മടക്കയാത്ര കോയമ്പത്തൂര്‍ വഴി തിരുപ്പൂരിലേക്കും അവിടെ നിന്ന് മേട്ടുപ്പാളയത്തേക്കും പോകും.

    Published by:Arun krishna
    First published: