Rajiv Gandhi assassination case| രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മുപ്പത് ദിവസത്തെ പരോൾ

പേരറിവാളന് പരോൾ അനുവദിക്കണമെന്ന മാതാവ് അർപ്പുതമ്മാളിന്റെ അപേക്ഷ സംസ്ഥാന സർക്കാർ തള്ളിയിരുന്നു.

News18 Malayalam | news18-malayalam
Updated: September 24, 2020, 5:01 PM IST
Rajiv Gandhi assassination case| രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മുപ്പത് ദിവസത്തെ പരോൾ
AG Perarivalan
  • Share this:
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന എജി പേരറിവാളന് മുപ്പത് ദിവസത്തെ പരോൾ. മദ്രാസ് ഹൈക്കോടതിയാണ് പേരറിവാളന് ജാമ്യം അനുവദിച്ചത്. പരോൾ നൽകുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തിരുന്നു.

നേരത്തേ, പേരറിവാളന് പരോൾ അനുവദിക്കണമെന്ന മാതാവ് അർപ്പുതമ്മാളിന്റെ അപേക്ഷ സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഇതിന് ആഴ്ച്ചകൾക്ക് ശേഷമാണ് മദ്രാസ് ഹൈക്കോടതി പരോൾ അനുവദിക്കുന്നത്.


ജയിലിലുള്ളവർക്ക് കോവിഡ് ഉണ്ടെന്നും മകന്റെ ആരോഗ്യം അപകടത്തിലാണെന്നും വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി 90 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു അർപ്പുതമ്മാളിന്റെ ആവശ്യം.

You may also like:ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ ഡീൻ ജോൺസ് മുംബൈയിൽ അന്തരിച്ചു

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്നുമുള്ള പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. 2019 നവംബറിലാണ് ഇതിനുമുമ്പ് പേരറിവാളന് പരോൾ അനുവദിച്ചത്. അസുഖബാധിതനായ പിതാവിനെ സന്ദർശിക്കാനായിരുന്നു പരോൾ.

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അടക്കം ആറ് പേർ 29 വർഷമായി ജയിലിൽ കഴിയുകയാണ്. വി ശ്രീഹരൻ എന്ന മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് ജയിലിൽ കഴിയുന്നത്.

പേരറിവാളൻ അടക്കം ഏഴ് പേരേയും വിട്ടയക്കാൻ 2014 ൽ തമിഴ്നാട് സർക്കാർ ശുപാർശ നൽകിയിരുന്നു. ഇതില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ ഹര്‍ജി നല്‍കിയിരുന്നു.

1991 ലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു.
Published by: Naseeba TC
First published: September 24, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading