• HOME
  • »
  • NEWS
  • »
  • india
  • »
  • 'ആരുടെയും കുത്തകയല്ല'; പത‍ഞ്ജലി കൊറോണിൽ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് തടഞ്ഞ വിധി തള്ളി മദ്രാസ് ഹൈക്കോടതി

'ആരുടെയും കുത്തകയല്ല'; പത‍ഞ്ജലി കൊറോണിൽ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് തടഞ്ഞ വിധി തള്ളി മദ്രാസ് ഹൈക്കോടതി

‘കൊറോണിൽ’ എന്ന വാക്കിനു മേൽ മാത്രമായി അവകാശമില്ലെന്ന് വിധിക്കുകയായിരുന്നു.

  • Share this:
    ചെന്നൈ: പതഞ്ജലി ആയുർവേദ കമ്പനിയെ കൊറോണിൽ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് തടഞ്ഞ സിങ്കിൾ ബെഞ്ച് വിധി തള്ളി മദ്രാസ് ഹൈക്കോടതി ഡിവിഷ൯ ബെഞ്ച്. കൊറോണിലൂടെ കൊറോണ വൈറസ് ചികിത്സിക്കാം എന്ന ഈ കമ്പനിയുടെ അവകാശ വാദം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

    ചെന്നെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനീയറിംഗ് എന്ന കമ്പനി കൊറോണിൽ എന്ന പേരിൽ അവകാശ വാദവുമായി വന്നതോടെയാണ് വിഷയം ചർച്ചയായത്. തങ്ങൾ രജിസ്റ്റർ ചെയ്ത കൊറോണിൽ- 92 ബി, കൊറോണിൽ- 213 എസ്.പി.എൽ എന്നീ വ്യവസായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഉത്പന്നങ്ങൾക്ക് മേലെയുള്ള അവകാശത്തിൽ പതഞ്ജലി കൈകടത്തിയെന്ന് അരുദ്ര ആരോപിച്ചു.

    തുടക്കത്തിൽ സിംഗിൾ ബെഞ്ച് ജഡ്ജ് അരുദ്രക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും, ഡിവിഷ൯ ബെഞ്ച് ജഡ്ജിമാരായ ആർ സുബ്ബിയയും, സി ശരവണനും ‘കൊറോണിൽ’ എന്ന വാക്കിനു മേൽ മാത്രമായി അവർക്ക് അവകാശമില്ലെന്ന് വിധിക്കുകയായിരുന്നു.

    കൊറോണിൽ 92 ബി, 213 എസ്.പി.എൽ എന്നീ പേരുകളിലാണ് അരുദ്രയുടെ ട്രേഡ് മാർക്ക് രജിസ്ട്രേഷ൯ എന്നതു കൊണ്ട് കൊറോണിൽ എന്ന പേരിൽ ആർക്കും കുത്തകാവകാശം ഉന്നയിക്കാ൯ അവകാശമില്ലെന്നാണ് കോടതി പറയുന്നത്. രജിസ്റ്റർ ചെയ്ത ഏതെങ്കിലും ട്രേഡ്മാർക്കിന്റെ നിശ്ചിത ഭാഗങ്ങളിലും ആധികാരികത നൽകാനാവില്ലെന്ന് ഡിവിഷ൯ ബെഞ്ച് അഭിപ്രായപ്പെട്ടു.

    കൂടാതെ, അരുദ്ര ഒരിക്കലും കൊറോണിൽ എന്ന ട്രേഡ്മാർക്കിന് വേണ്ടി രജിസ്റ്റർ ചെയ്യുകയോ അപേക്ഷിച്ചിട്ടോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രഥമ ദൃഷ്ട്യാ, കൊറോണിൽ എന്ന വാക്ക് കണ്ടെത്തിയത് അരുദ്രയാണെന്ന് കോടതി പ്രസ്താവിച്ചു. അതേസമയം, അരുദ്ര കൊറോണിൽ എന്ന ട്രേഡ്മാർക്ക് തന്നെയോ, അല്ലെങ്കിൽ സമാന ഉച്ചാരണം ഉള്ള ഒരു വാക്ക് ട്രേഡ്മാർക്കായി രെജിസ്റ്റർ ചെയ്തിരുന്നെങ്കിൽ വിധി മറ്റൊന്നായേക്കുമായിരുന്നു.

    You may also like:'നാട്ടിൽ വന്നാൽ കുഴിമന്തി മേടിച്ചു തരാം': റഷ്യൻ ടെന്നീസ് താരം ഷറപ്പോവയുടെ അക്കൗണ്ടിൽ മലയാളികളുടെ മാപ്പഭിഷേകം

    കഴിഞ്ഞ വർഷം ജൂണിലായിരുന്നു കോവിഡ് ഏഴ് ദിവസം കൊണ്ട് ഭേദമാക്കുമെന്ന അവകാശവാദവുമായി കൊറോണിൽ ടാബ്ലറ്റ്-സ്വസരി വാതി മെഡിസിൻ പതഞ്ജലി അവതരിപ്പിച്ചത്. എന്നാൽ, വിവാദമായതിനെ തുടർന്ന് ഇത്തരമൊരു മരുന്നിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണം. അവതരിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അതിന്റെ പരസ്യം നൽകുന്നത് നിർത്തി വയ്ക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

    ബാബ രാംദേവ്, പതാഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണൻ, ഇവിടുത്തെ ശാസ്ത്രജ്ഞനായ വർഷ്നെ, ജയ്പുർ നിംസ് യൂണിവേഴ്സിറ്റി ചെയര്മാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരെയാണ് ജയ്പുരിലെ ഒരു അഭിഭാഷകനായ ബൽബീർ ജഖർ എഫ്ഐആർ ഫയൽ ചെയ്തിരുന്നു.

    രാംദേവിന്റെ പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണിൽ എന്ന ആയുർവേദ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചായിരുന്നു കേസ്.
    Published by:Naseeba TC
    First published: