• HOME
  • »
  • NEWS
  • »
  • india
  • »
  • Social Media Post | CPM (ML) പ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് കേസെടുത്ത് പൊലീസ്; വെറുതെ വിട്ട് ഹൈക്കോടതി

Social Media Post | CPM (ML) പ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് കേസെടുത്ത് പൊലീസ്; വെറുതെ വിട്ട് ഹൈക്കോടതി

'സിരുമല മലനിരകളിൽ ഷൂട്ടിംഗ് പരിശീലനം നടത്തുകയാണെന്ന' തരത്തിലുള്ള ഭാരവാഹിയുടെ പോസ്റ്റാണ് വിവാദത്തിലായത്.

Madras High Court

Madras High Court

  • Share this:
മധുര: സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിനെ തുടർന്ന് തമിഴ്നാട്ടിലെ ഒരു സിപിഐ (എംഎൽ) ഭാരവാഹി കുരുക്കിലായി. 'സിരുമല മലനിരകളിൽ ഷൂട്ടിംഗ് പരിശീലനം നടത്തുകയാണെന്ന' തരത്തിലുള്ള ഭാരവാഹിയുടെ പോസ്റ്റാണ് വിവാദത്തിലായത്. ഈ പോസ്റ്റിലെ ഫലിതം മനസ്സിലാക്കാതെ പോയ വാടിപ്പട്ടി പോലീസ് ഇദ്ദേഹം രാജ്യത്തിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കേസെടുത്തു.

ഭാഗ്യത്തിന് മദ്രാസ് ഹൈക്കോടതിക്ക് പോസ്റ്റിലെ ഫലിതം മനസ്സിലായി. തുടർന്ന് പോലീസിന്റെ റിമാൻഡ് ആവശ്യം കോടതി റദ്ദാക്കി. സി മതിവനൻ എന്ന 62കാരനാണ് വിവാദ പോസ്റ്റ് കാരണം കേസിൽ കുടുങ്ങിയത്. ജസ്റ്റിസ് ജി.ആർ സ്വാമിനാഥനാണ് ഇദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്.

ജഡ്ജിയുടെ വിധി പ്രകാരം, 2021 സെപ്തംബർ 16ന് മകൾക്കും മരുമകനുമൊപ്പം ദിണ്ഡിഗലിലെ സിരുമല മലനിരകളിലേക്ക് വിനോദയാത്ര പോയിരുന്നു. ഇവിടെ വച്ച് നിരവധി ചിത്രങ്ങളും എടുത്തിരുന്നു. ഇവയിൽ ചിലത് അദ്ദേഹം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു. "ഷൂട്ടിംഗ് പരിശീലനത്തിനായി സിരുമല മലയിലേക്ക് ഒരു യാത്ര" എന്നർത്ഥം വരുന്ന തമിഴ് അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ സിപിഐ (എംഎൽ) നേതാവിന്റെ ഈ തമാശ വാടിപ്പട്ടി പോലീസിന് ദഹിച്ചില്ല. പോലീസ് ഇദ്ദേഹത്തിനെതിര കേസെടുത്തു.

120 ബി (ക്രിമിനല്‍ ഗൂഢാലോചന), 122 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങള്‍ ശേഖരിക്കല്‍), 505 (1)(b) (പൊതുജനങ്ങളില്‍ ഭയം ഉളവാക്കുന്ന തരത്തിൽ പൊതുജന ദ്രോഹപരമായുള്ള പ്രസ്താവനകള്‍ നടത്തുക) കൂടാതെ ഐപിസി 507 (അജ്ഞാതമായ ആശയവിനിമയത്തിലൂടെ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാർജ് ചെയ്തത്.

Also read- Vaccine Certificate | വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; ഹർജിക്കാരന് പിഴ; സഹായവുമായി സോഷ്യൽ മീഡിയ

"പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും വാടിപ്പട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നർമ്മബോധം ഉണ്ടായിരുന്നുവെന്നും, റിമാൻഡ് നിരസിച്ചുവെന്നും," ജഡ്ജി വിധിന്യായത്തിൽ കുറിച്ചു. കേസില്‍ ആരോപിക്കപ്പെട്ടത് പോലെ പോസ്റ്റ് ഒരു അജ്ഞാത സന്ദേശമല്ലായിരുന്നുവെന്നും ഫോട്ടോകളില്‍ ആയുധങ്ങൾ കാണുകയോ ഹർജിക്കാരനില്‍ നിന്ന് കണ്ടെടുക്കുകയോ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

Also read- Anti India campaign | ഇന്ത്യാവിരുദ്ധ പ്രചാരണം: 20 പാക്‌ യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

പലപ്പോഴും ജനപ്രതിനിധികളുടെ പല നാക്കുപിഴകളും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെ, 'ബലാത്സംഗം ആസ്വദിക്കൂ' എന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ ആര്‍ രമേശ് കുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കവെ, എല്ലാവര്‍ക്കും സമയം അനുവദിച്ചാല്‍ എങ്ങനെ നിയമസഭാ സമ്മേളനം നടത്തുമെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.
Published by:Naveen
First published: