നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Madras High Court | വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റുചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി

  Madras High Court | വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റുചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല; മദ്രാസ് ഹൈക്കോടതി

  വാട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി

  Madras High Court

  Madras High Court

  • Share this:
   ചെന്നൈ: വാട്‌സാപ്പ്(Whatsapp) ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി(Madras High Court). ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍നടപടി നേരിട്ട അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി മധുര ബെഞ്ച്.

   വാട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂവെന്നും അതിനാല്‍ സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ അഡ്മിനെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ വ്യക്തമാക്കി.

   അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പച്ചയപ്പന്‍ എന്നയാള്‍ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കും ഗ്രൂപ്പ് അഡ്മിന്‍ രാജേന്ദ്രനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

   Also Read-അണിയറയിൽ ഒരുങ്ങുന്നത് പ്രധാന നേതാക്കളുടെ ആത്മകഥകളും ജീവചരിത്രങ്ങളും; 2022 ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളുടേതാകുമോ?

   വാട്‌സാപ്പ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മാത്രമാണ് അഡ്മിന് അധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പച്ചയപ്പന്‍ പോസ്റ്റുചെയ്ത സന്ദേശം രാജേന്ദ്രനുമായി ചേര്‍ന്ന് നടത്തിയ ആലോചനയെത്തുടര്‍ന്നാണെന്നാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

   Also Read-Congress Flag| കോൺഗ്രസ് പതാക പൊട്ടിവീണു; പാർട്ടി സ്ഥാപക ദിനാഘോഷത്തില്‍ കല്ലുകടി; ക്ഷുഭിതയായി സോണിയ

   ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെങ്കില്‍ രാജേന്ദ്രന്റെ പേര് എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഫോറന്‍സിക് പരിശോധനഫലത്തിനായി കാത്തിരിക്കയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
   Published by:Jayesh Krishnan
   First published: