HOME /NEWS /India / സ്‌കൂള്‍ ബാഗുകളിലും പുസ്തകങ്ങളിലും രാഷ്ട്രീയക്കാരുടെ ചിത്രം വേണ്ട; തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

സ്‌കൂള്‍ ബാഗുകളിലും പുസ്തകങ്ങളിലും രാഷ്ട്രീയക്കാരുടെ ചിത്രം വേണ്ട; തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

Madras High Court

Madras High Court

മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലയെന്നും സര്‍ക്കാര്‍ ഇതിന് വേണ്ടി പണം ചിലവഴിക്കരുതെന്നും കോടതി പറഞ്ഞു

  • Share this:

    ചെന്നൈ: സ്‌കൂള്‍ ബാഗുകളിലും പുസ്തകങ്ങളിലും രാഷ്ട്രീയക്കാരുടെ ചിത്രം പതിക്കുന്നതിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലയെന്നും സര്‍ക്കാര്‍ ഇതിന് വേണ്ടി പണം ചിലവഴിക്കരുതെന്നും കോടതി പറഞ്ഞു. ഭാവിയില്‍ ഇത്തരം നടപടികള്‍ തുടരില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

    മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രം പതിച്ച ബാഗുകളും, പുസ്തകങ്ങളും, ക്രയോണ്‍സും മറ്റും പാഴാക്കി കളയരുതെന്ന നിര്‍ദേശം സംസ്ഥാനത്തിന് നല്‍കണമെന്ന ഹര്‍ജി തീര്‍പ്പാക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

    സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനിച്ചിരുന്നു.

    അണ്ണാ ഡി.എം.കെ മുഖ്യമന്തിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടേയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടയെന്നും ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. 65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടി പളനിസ്വാമിയുടേയും ചിത്രം പതിച്ച് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്.

    വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം: ചരിത്ര തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: സൈനിക വിഭാഗത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി

    വനിതകള്‍ക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം എടുത്തതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

    വനിതകളുടെ പ്രവേശനത്തിനായി മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. വനിതകള്‍ക്ക് നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം അനുവദിക്കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കുമ്പോള്‍ ആണ് നിര്‍ണായക തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

    കേന്ദ്ര സര്‍ക്കാറിനായി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റി ജനറല്‍ ഐശ്വര്യ ഭട്ടിയാണ് കേന്ദ്ര തീരുമാനം കോടതിയെ അറിയിച്ചത്.നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചതായും സര്‍ക്കാര്‍ തീരുമാനം ചരിത്രപരമാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

    നിലവില്‍ സ്ത്രികളുടെ പ്രവേശനത്തിന് മാര്‍ഗരേഖ ഇല്ലാത്തതിനാല്‍ ഇൗ വര്‍ഷം പ്രവേശനം നടത്തുന്നതിന് പ്രയോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇടക്കാല ഉത്തരവിലൂടെ വനിതകള്‍ക്ക് എന്‍ ഡി എ പ്രവേശന പരീക്ഷ എഴുതുവാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

    First published:

    Tags: Madras high court, MK Stalin